Updated on: 15 July, 2021 9:00 AM IST
Union Cabinet approved a special livestock package of Rs 54,618 crore to revise animal husbandry and dairy schemes

മൃഗസംരക്ഷണ, ക്ഷീര പദ്ധതികളുടെ വിവിധ ഘടകങ്ങൾ പരിഷ്കരിക്കുന്നതിനും പുന ക്രമീകരിക്കുന്നതിനും, നിക്ഷേപം വർധിപ്പിക്കുന്നതിനായി 54,618 കോടി രൂപയുടെ പ്രത്യേക കന്നുകാലി പാക്കേജിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാസമിതി ,  2021-22 മുതൽ അടുത്ത 5 വർഷത്തേക്ക്  പ്രത്യേക മൃഗസംരക്ഷണ പദ്ധതി പാക്കേജ് നടപ്പാക്കലിന്  അംഗീകാരം നൽകി.മൃഗസംരക്ഷണ, ക്ഷീര പദ്ധതികളുടെ വിവിധ ഘടകങ്ങൾ പരിഷ്കരിക്കുന്നതിലൂടെയും പുനക്രമീകരിക്കുന്നതിലൂടെയുമാണ് ഇത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. മേഖലയുടെ വളർച്ച കൂടുതൽ വർദ്ധിപ്പിക്കാനും അതുവഴി മൃഗസംരക്ഷണ രംഗത്തുള്ള  10 കോടി കർഷകർക്ക് കൂടുതൽ വരുമാനം ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.5 വർഷത്തേക്കുള്ള മൊത്തം നിക്ഷേപം 5,4186 കോടി രൂപയായി ഉയർത്തുന്നതിന് 5 വർഷ കാലയളവിൽ  കേന്ദ്ര ഗവൺമെന്റ് വിഹിതമായി 9800 കോടി രൂപയാണ് ഈ പാക്കേജ് വിഭാവനം ചെയ്യുന്നത്.

സാമ്പത്തിക പ്രത്യാഘാതം:

2021-22 മുതൽ അടുത്ത 5 വർഷത്തിനുള്ളിൽ കേന്ദ്ര ഗവൺമെന്റ് നൽകുന്ന 9800 കോടി രൂപയോടെ,  മൃഗസംരക്ഷണമേഖലയിൽ  മൊത്തം 54,618 കോടി രൂപയുടെ നിക്ഷേപം നടത്തും. സംസ്ഥാന സർക്കാരുകൾ, സംസ്ഥാന സഹകരണ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ബാഹ്യ  ഫണ്ടിംഗ് ഏജൻസികളും മറ്റ് പങ്കാളികളും ഇതിന്റെ വിഹിതത്തിൽ ഭാഗമാകും.

വിശദാംശങ്ങൾ:

ഇതുപ്രകാരം വകുപ്പിന്റെ എല്ലാ പദ്ധതികളും മൂന്ന് വികസന പദ്ധതികളാക്കി വിശാലമായ വിഭാഗങ്ങളായി ലയിപ്പിക്കും.അതിൽ രാഷ്ട്രീയ ഗോകുൽ മിഷൻ, ദേശീയ ക്ഷീര വികസന പദ്ധതി (എൻ‌പി‌ഡി‌ഡി), ദേശീയ കന്നുകാലി ദൗത്യം (എൻ‌എൽ‌എം), കന്നുകാലി സെൻസസ്, ഇന്റഗ്രേറ്റഡ് സാമ്പിൾ സർവേ (എൽസി)  & ഐ‌എസ്‌എസ്)  എന്നിവ ഉപ പദ്ധതികളായിരിക്കും. രോഗ നിയന്ത്രണ പദ്ധതിയെ

കന്നുകാലി ആരോഗ്യം, രോഗനിയന്ത്രണം (എൽ‌എച്ച്, ഡിസി) എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു. ഇതിൽ നിലവിലുള്ള കന്നുകാലി ആരോഗ്യ-രോഗ നിയന്ത്രണ (എൽ‌എച്ച്, ഡിസി) പദ്ധതിയും ദേശീയ മൃഗ രോഗ നിയന്ത്രണ പദ്ധതിയും (എൻ‌എ‌ഡി‌സി‌പി) അടിസ്ഥാന  സൗകര്യ വികസനവും ഉൾപ്പെടുന്നു.

മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് (എ.എച്ച്.ഐ.ഡി.എഫ്), ഡയറി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ട് (ഡി.ഐ.ഡി.എഫ്) എന്നിവ ലയിപ്പിക്കുകയും ഈ മൂന്നാം വിഭാഗത്തിൽ ക്ഷീര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ക്ഷീര സഹകരണ സ്ഥാപനങ്ങൾക്കും കർഷക ഉൽപാദന സംഘടനകൾക്കും പിന്തുണ നൽകുന്നതിനുള്ള നിലവിലെ പദ്ധതി  ഉൾപ്പെടുത്തിയിരിക്കുകയും ചെയ്തിട്ടുണ്ട്.

തദ്ദേശീയ ഇനങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനും രാഷ്ട്രീയ ഗോകുൽ മിഷൻ സഹായിക്കും, ഗ്രാമീണ ദരിദ്രരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.  8900 ബൾക്ക് പാൽ കൂളറുകൾ സ്ഥാപിക്കുന്നതിനാണ് നാഷണൽ പ്രോഗ്രാം ഫോർ ഡയറി ഡവലപ്മെന്റ് (എൻ‌പി‌ഡി‌ഡി) പദ്ധതി ലക്ഷ്യമിടുന്നത്, അത് വഴി 8 ലക്ഷത്തിലധികം പാൽ ഉൽ‌പാദകർക്ക് പ്രയോജനം ലഭിക്കും. 

കൂടാതെ 20 എൽ‌എൽ‌പിഡി പാൽ അധികമായി സംഭരിക്കും.  എൻ‌പി‌ഡി‌ഡിക്ക് കീഴിൽ 4500 ഗ്രാമങ്ങളിൽ ജപ്പാൻ ഇന്റർനാഷണൽ കോപ്പറേഷൻ ഏജൻസിയുടെ ധനസഹായം ലഭ്യമാക്കുകയും പുതിയ അടിസ്ഥാന  സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

English Summary: Central Govt approved a special livestock package of Rs 54,618 crore to revise animal husbandry and dairy schemes
Published on: 15 July 2021, 08:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now