Updated on: 28 October, 2022 8:55 AM IST
നൂതനമായ സംയോജന സാധ്യതകള്‍ ഉപയോഗപ്പെടുത്തി കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കണം - മുഹമ്മദ് ബഷീര്‍

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ വിവിധ പദ്ധതികളുമായുള്ള നൂതന സംയോജന സാധ്യതകള്‍ പരിശോധിക്കണമെന്നും അവ ഉപയോഗപ്പെടുത്തി മാതൃകാപരമായി പദ്ധതികള്‍ നടപ്പിലാക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: 1400 കോടിയുടെ കാർഷിക ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് പി പ്രസാദ്

ജില്ലാതല കോഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മറ്റിയുടെ നടപ്പുവര്‍ഷത്തെ രണ്ടാം പാദ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമയബന്ധിതമായി പദ്ധതി വിഹിതം ഉപയോഗപ്പെടുത്താത്തതും അതിന്റെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തതും കേന്ദ്ര വിഹിതം ലഭ്യമാകുന്നതിന് തടസമാകുന്നുണ്ട്. അവ പരിഹരിക്കുന്നതിനായി ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പദ്ധതി സംബന്ധിച്ച് അവബോധം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നത് അഭികാമ്യമായിരിക്കുമെന്ന്  എം.പി. അഭിപ്രായപ്പെട്ടു. 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റ്  സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തി സുത്യാര്യമാക്കണമെന്ന് എം.പി നിര്‍ദേശിച്ചു. 2023-24 വര്‍ഷത്തേക്കുള്ള കര്‍മ്മപദ്ധതിയും ലേബര്‍ബഡ്ജറ്റും തയ്യാറാക്കുമ്പോള്‍ 1.50 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഗുണഭോക്തൃപട്ടികയില്‍ കൂടുതല്‍ പേരുണ്ടെന്നും അതിന് ആനുപാതികമായി ടാര്‍ജറ്റ് ലഭ്യമാകാത്തതിനുള്ള ഇടപെടല്‍ നടത്താമെന്നും എം.പി ഉറപ്പ് നല്‍കി.  ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ ഭാഗമായി ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്ന്  എം.പി നിര്‍ദേശിച്ചു.

യോഗത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളായ, മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്സ്, പി.എം.എ.വൈ, പി.എം.ജി.എസ്സ്.വൈ, സ്വച്ഛ് ഭാരത് മിഷന്‍, ദേശീയ കുടുംബ സഹായനിധി, എ.ആര്‍.ഡബ്ല്യു.എസ്സ്.പി, ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി. എന്‍.എച്ച്.എം.പദ്ധതികള്‍,  ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (ചഞഘങ) ഐ.സി.ഡിഎസ്, പ്രധാനമന്ത്രി പരമ്പരാഗത കൃഷി വികാസ് യോജന, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന, സമഗ്ര ശിക്ഷാ അഭിയാന്‍  പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന, പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം, പ്രധാനമന്ത്രി ജന്‍ധന്‍ യോജന  തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം നടത്തി.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി,  വയനാട് എം.പിയുടെ പ്രതിനിധി മുഹമ്മദ് കുഞ്ഞി, മലപ്പുറം എം.പിയുടെ പ്രതിനിധി സഹീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ ജി.സുധാകരന്‍, ദിശ നോമിനേറ്റഡ് അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത് നഗരസഭ സെക്രട്ടറിമാര്‍  എന്നിവര്‍   പങ്കെടുത്തു.

English Summary: Centralized projects to be implemented using innovative integration possibilities - Muhammad Basheer
Published on: 27 October 2022, 08:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now