Updated on: 4 December, 2020 11:18 PM IST

കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഉള്ളി ഉത്പ്പാദനം വര്‍ധിപ്പിയ്ക്കാനൊരുങ്ങുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഉള്ളി ഉല്‍പാദനം ഏഴ് ശതമാനം വര്‍ധിക്കും. 24.45 മില്ല്യണ്‍ ടണ്‍ ഉള്ളി ഉല്‍പാദനമുണ്ടാകുമെന്നും താമസിയാതെ വില സാധാരണ നിലയിലേക്കെത്തുമെന്നും കൃഷി മന്ത്രാലയം അറിയിച്ചിരുന്നു.

ഉള്ളി കൃഷി 12.20 ലക്ഷം ഹെക്ടറില്‍ നിന്ന് ഈ വര്‍ഷം12.93 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 22.81 മില്ല്യണ്‍ ടണ്‍ ആയിരുന്നു ഉള്ളി ഉല്‍പാദനം. കനത്ത മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലും ഖാരിഫ് ഉള്ളി വിളവ് ക്രമാതീതമായി കുറഞ്ഞത് രാജ്യത്തെ ഉള്ളിവില വർധിപ്പിച്ചിരുന്നു

ഉള്ളി വില ശരാശരി 160 കടന്നതോടെ തുര്‍ക്കി, ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതിചെയ്‌തു.ഇപ്പോൾ വില 60 രൂപയായി കുറഞ്ഞു.ഉരുളക്കിഴങ്ങ്,തക്കാളി എന്നിവയുടെ ഉല്‍പാദനത്തിലും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 51.94 മില്ല്യണ്‍ ടണ്‍ ഉരുളക്കിഴങ്ങ് ഈ സാമ്പത്തിക വര്‍ഷം ഉല്‍പാദിപ്പിച്ചേക്കും. അതേസമയം, പച്ചക്കറി ഉല്‍പാദനം പ്രതീക്ഷിച്ച നിലയില്‍ എത്തില്ല.

English Summary: Centrl government to increase onion production
Published on: 28 January 2020, 01:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now