കോട്ടയം:റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (DRC) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മൂന്നു ദിവസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. റബ്ബര്‍ബോര്‍ഡ് കമ്പനികള്‍, റബ്ബര്‍പാല്‍സംസ്‌കരണശാലകള്‍, റബ്ബറുത്പാദകസംഘങ്ങള്‍ തുടങ്ങിയവയില്‍ ഡി.ആര്‍.സി. ടെക്‌നീഷ്യനായി തൊഴില്‍ നേടുന്നതിന് സാധ്യത നല്‍കുന്നതാണ് ഈ കോഴ്‌സ്.
റബ്ബര്‍പാല്‍സംസ്‌കരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍, കര്‍ഷകര്‍ എന്നിവര്‍ക്കെല്ലാം കോഴ്‌സ് പ്രയോജനം ചെയ്യും. പ്ലസ് ടുവിനോ ബിരുദത്തിനോ രസതന്ത്രം ഒരു വിഷയമായി പഠിച്ചിട്ടുള്ളവര്‍ക്ക് കോഴ്‌സില്‍ ചേരാം. Those who have studied Chemistry as a subject for Plus Two or Degree can join the course.
കോഴ്‌സ് ഫീസ് 3000 രൂപ (18 ശതമാനം ജിഎസ്ടിയും ഒരു ശതമാനം ഫ്‌ളഡ് സെസ്സും പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവു ലഭിക്കും.
കൂടാതെ, റബ്ബറുത്പാദകസംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ അംഗത്വസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവും ലഭിക്കും. കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് നിശ്ചിതനിരക്കില്‍ താമസസൗകര്യം ലഭ്യമായിരിക്കും.
കോഴ്‌സില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് https://bit.ly/3feCeVjഎന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2353127, 9447048502 എന്നീ ഫോണ്‍ നമ്പറുകളിലോ 04812353325 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇന്ത്യ പോസ്റ്റ് മെയിൽ മോട്ടോർ സർവീസ് ഡിപ്പാർട്ട്‌മെന്റ്ൽ നിരവധി അവസരങ്ങൾ