- പത്തനംതിട്ട ജില്ലയിലെ മൃഗസംരക്ഷണ മേഖലയില്‍ മികച്ച യുവസംരഭകര്‍ക്കുള്ള അനുമോദനവും സര്‍ട്ടിഫിക്കറ്റ് വിതരണവും കുടുംബശ്രീ ജില്ലാമിഷന്‍, റാന്നി ബ്ലോക്കിലെ എല്‍.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായി യുവസംരംഭകര്‍ക്കുളള അവാര്‍ഡ് ദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. മുഖ്യപ്രഭാഷണവും സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍ നിര്‍വഹിച്ചു. മികച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡുകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി വിതരണം ചെയ്തു.
- കോട്ടയം ജില്ലയെ സ്വന്തം നിലയിലും, ജനങ്ങളുടെ പിന്തുണയിലും, വളർന്നുയരുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിനുള്ള നടപടികളുമായി ഇച്ഛാശക്തിയോടെ മുന്നേറുമെന്ന് വ്യവസായ-നിയമ വകുപ്പു മന്ത്രി പി. രാജീവ്. സംസ്ഥാന സർക്കാർ സ്ഥാപിച്ച കേരള റബ്ബർ ലിമിറ്റഡ് കമ്പനിയുടെ ശിലാസ്ഥാപനം വെള്ളൂരിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഉത്പാദന വളർച്ചയെ അടിസ്ഥാനപ്പെടുത്തിയുള്ള ശമ്പള വർധനയും യോഗ്യതക്ക് അനുസരിച്ചുള്ള സ്ഥാനക്കയറ്റവുമാണുണ്ടാകുക. കമ്പനി നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവർത്തന രീതികൾ കർശനമായി പാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പു വരുത്തും. എല്ലാ മാസവും പ്രവർത്തന റിപ്പോട്ടും വരവ്-ചെലവ് കണക്കും വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബന്ധപ്പെട്ട വാർത്തകൾ: E-shram കാർഡ് ഉടമകൾക്ക് സന്തോഷവാർത്ത: വലിയ ആനുകൂല്യങ്ങൾ ലഭിക്കുന്നു
- സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ കാര്‍ഷികോത്പന്നങ്ങളുടെ വൈവിധ്യവത്കരണം മുതല്‍ സൈബര്‍ സുരക്ഷവരെയുള്ള കാലികപ്രസക്തമായ വിഷയങ്ങളില്‍ വിവിധ സെമിനാറുകൾ ആലപ്പുഴ ബീച്ചിലെ വേദിയില്‍ സംഘടിപ്പിക്കുന്നു. പതിനാലാം പഞ്ചവത്സര പദ്ധതിയും ഉത്പാദന മേഖലയും എന്ന വിഷയത്തില്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറോടെ നാളെ (മെയ് 11)യാണ് തുടക്കം കുറിക്കും. പതിനാലാം പഞ്ചവത്സര പദ്ധതിയും ഉത്പാദന മേഖലയും എന്ന വിഷയത്തില്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന സെമിനാർ മെയ് 11നും, ഉച്ചയ്ക്ക് രണ്ടിന് കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ആരോഗ്യ വകുപ്പിന്റെ സെമിനാറും നടക്കും. 12ന് കാര്‍ഷിക മേഖലയും ഉത്പന്ന വൈവിധ്യവത്കരണവും എന്ന വിഷയത്തിൽ അടുത്ത സെമിനാര്‍ നടത്തും. കൃഷിവകുപ്പാണ് സംഘാടകര്‍.
- കേരള കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക കോളേജ് പടന്നക്കാട് വച്ച് ഈ മാസം 13,14,15 തീയതികളില്‍ മലബാര്‍ മാംഗോ ഫെസ്റ്റ് നടത്തുന്നു. ഇതിനോടനുബന്ധിച്ച് കിസാന്‍മേള, കാര്‍ഷിക പ്രദര്‍ശനം, വിപണനമേള, സെമിനാറുകള്‍ എന്നിവയും സംഘടിപ്പിച്ചിരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ചെറിയ തുകയിൽ ഇൻഷുറൻസും പെൻഷനും; ഈ സർക്കാർ പദ്ധതികളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം
- ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്ന പരിശീലന കേന്ദ്രത്തില്‍ വച്ച് മെയ് മാസം 12,13 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍, 19-ന് കാടവളര്‍ത്തല്‍, 26,27 തീയതികളില്‍ ബ്രോയിലര്‍ വളര്‍ത്തല്‍ എന്നീ പരിശീലനങ്ങള്‍ നടത്തുന്നു. താല്‍പ്പര്യമുളളവര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗവുമായി ബന്ധപ്പെട്ട് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 0 4 7 9 -2 4 5 7 7 7 8, എന്ന ഫോണ്‍ നമ്പരുകളില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസ് സമയങ്ങളില്‍ ബന്ധപ്പെടേണ്ടതാണ്.
- കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 12-ന് പോത്ത് വളര്‍ത്തല്‍, 18,19 തീയതികളില്‍ ഓമനപ്പക്ഷി പരിപാലനം, 23,24 തീയതികളില്‍ മുയല്‍ വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ 0 4 7 1 – 2 7 3 2 9 1 8 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കാര്‍ഷികോൽപ്പന്ന വൈവിധ്യവത്കരണം മുതല്‍ സൈബര്‍ സുരക്ഷ വരെ; കാലിക പ്രസക്തമായ സെമിനാറുകള്‍
- ഇന്ത്യയിലെ പ്രമുഖ വാഹന ഘടക നിർമ്മാതാക്കളായ സുന്ദരം-ക്ലേട്ടൺ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി ഡോ. ലക്ഷ്മി വേണുവിനെ നിയമിച്ചു. TAFE മോട്ടോഴ്‌സ് ആൻഡ് ട്രാക്‌ടേഴ്‌സ് ലിമിറ്റഡിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടറായിരുന്നു ഡോ. ലക്ഷ്മി വേണു. സുന്ദരം ക്ലേട്ടണിനെ അതിന്റെ വളർച്ചയിലേക്ക് നയിക്കാൻ അവസരം ലഭിച്ചത് ഒരു ബഹുമതിയാണെന്ന് അവർ അഭിപ്രായപ്പെട്ടു.
- നാളെ വടക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 100 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കൂടാതെ ഒഡിഷ തീരം, അതിനോട് ചേർന്നുള്ള വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
ബന്ധപ്പെട്ട വാർത്തകൾ: കർഷകർക്ക് തണലേകാൻ ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വിപണന കേന്ദ്രം