1. News

കർഷകർക്ക് തണലേകാൻ ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വിപണന കേന്ദ്രം

ഇടനിലക്കാരെ ഒഴിവാക്കി കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വിപണന കേന്ദ്രങ്ങൾ ഒരുങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

Meera Sandeep
കർഷകർക്ക് തണലേകാൻ ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വിപണന കേന്ദ്രം
കർഷകർക്ക് തണലേകാൻ ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വിപണന കേന്ദ്രം

കണ്ണൂർ: ഇടനിലക്കാരെ ഒഴിവാക്കി കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വിപണന കേന്ദ്രങ്ങൾ ഒരുങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ: കാർഷിക ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക്

കാർഷിക ഉൽപ്പന്നങ്ങൾ പരമാവധി വില നൽകി വാങ്ങുകയും ജില്ലയിലെ നഗരങ്ങളിൽ ഗുണമേന്മയുള്ള വസ്തുക്കൾ ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനിക്കാണ് നിർവ്വഹണ ചുമതല. ഇവർ ഓരേ സമയം ജില്ലയിലെ നാലിടങ്ങളിൽ വിപണന കേന്ദ്രങ്ങൾ സജ്ജമാക്കും. 

ബന്ധപ്പെട്ട വാർത്തകൾ: കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി മൂല്യം ഉറപ്പാക്കണം: ആന്റണി ജോൺ എം.എൽ.എ

ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്നകുമാരി, യു പി ശോഭ, അഡ്വ. ടി സരള, വി കെ സുരേഷ് ബാബു, മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനി ചെയർമാൻ കെ കെ രാമചന്ദ്രൻ, സി ഇ ഒ യു ജനാർദ്ദനൻ, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുധീർ നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ GST 5% - ചെറുകിട വ്യവസായികളുടെ നിർദ്ദേശം

English Summary: District Panchayat Mobile Marketing Center for farmers

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds