1. News

'അസാനി' അതിതീവ്ര ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന അതി തീവ്ര ചുഴലിക്കാറ്റ് 'അസാനി'യുടെ ശക്തി കുറയുന്നു. മെയ്‌ 10 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന അസാനി വടക്കൻ ആന്ധ്രാ പ്രദേശ് -ഒഡിഷ തീരത്തിനു സമീപമെത്തിയ ശേഷം വടക്ക്- വടക്ക് കിഴക്ക് ദിശ മാറി ഒഡിഷ തീരത്തിനു സമീപമെത്തി ശക്തി കുറഞ്ഞ ചുഴലിക്കാറ്റായി മാറുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല

Priyanka Menon
'അസാനി'യുടെ ശക്തി കുറയുന്നു.
'അസാനി'യുടെ ശക്തി കുറയുന്നു.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന അതി തീവ്ര ചുഴലിക്കാറ്റ് 'അസാനി'യുടെ ശക്തി കുറയുന്നു. മെയ്‌ 10 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന അസാനി വടക്കൻ ആന്ധ്രാപ്രദേശ് -ഒഡിഷ തീരത്തിന് സമീപമെത്തിയ ശേഷം വടക്ക്- വടക്ക് കിഴക്ക് ദിശ മാറി ഒഡിഷ തീരത്തിനു സമീപമെത്തി ശക്തി കുറഞ്ഞ ചുഴലിക്കാറ്റായി മാറുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

ബന്ധപ്പെട്ട വാർത്തകൾ: കാലം തെറ്റി വരുന്ന മഴ, കൃഷി മുറകൾ മാറണം

'അസാനി' ചുഴലികാറ്റിന്റെ സ്വാധീനമുള്ളതിനാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മല്‍സ്യ ബന്ധനം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ യാതൊരു കാരണവശാലും ബംഗാള്‍ ഉള്‍ക്കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകരുതെന്നും നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ എത്രയും വേഗം സുരക്ഷിത തീരങ്ങളിലേക്ക് എത്തണമെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

2022 മെയ് 10: മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള വടക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 95 മുതൽ 105 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 115 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കൂടാതെ വടക്കൻ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
2022 മെയ് 11: വടക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 100 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കൂടാതെ ഒഡിഷ തീരം, അതിനോട് ചേർന്നുള്ള വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കാലാവസ്ഥാ വ്യതിയാനവും അനുബന്ധ പ്രശ്നങ്ങളും

2022 മെയ് 12: വടക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 80 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കൂടാതെ ഒഡിഷ തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മേൽപ്പറഞ്ഞ പ്രദേശങ്ങളിലും തിയ്യതികളിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് വയനാട്,പാലക്കാട്‌,തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മധ്യ തെക്കൻ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് ഓർക്കിഡ്, റോസ് തുടങ്ങിയവയിൽ കാണുന്ന കീടരോഗ സാധ്യതകളും, നിയന്ത്രണമാർഗങ്ങളും

National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ കാസറഗോഡ് ഒഴികെയുള്ള ജില്ലകളിൽ വ്യാപകമായ മഴക്ക് സാധ്യത, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.

European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ കാസറഗോഡ് ഒഴികെയുള്ള ജില്ലകളിൽ വ്യാപകമായ മഴക്ക് സാധ്യത, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് അധിക പരിചരണം വേണ്ട ചെടികളും, നിറയെ പൂക്കൾ ഉണ്ടാവാൻ പൂന്തോട്ടത്തിൽ പ്രയോഗിക്കേണ്ട വളക്കൂട്ടുകളും

English Summary: weather updates tuesday may 10 2022

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds