Updated on: 6 December, 2023 9:27 PM IST
Challenges faced by the coir industry and solutions: Seminar today

ആലപ്പുഴ: നവകേരള സദസിന്റെ ഭാഗമായി ഹരിപ്പാട് മണ്ഡലത്തില്‍ ഇന്ന് (6) 'കയര്‍ വ്യവസായം നേരിടുന്ന പ്രതിസന്ധികളും പരിഹാര മാര്‍ഗങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് മഹാദേവികാട് ധന്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ കയര്‍ഫെഡ് ചെയര്‍മാന്‍ ടി.കെ. ദേവകുമാര്‍ ഉദ്ഘാടനം ചെയ്യും. കയര്‍ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.എന്‍. തമ്പി അധ്യക്ഷനാകും.

വ്യവസായ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ജി. കൃഷ്ണപിള്ള, കേരള കയര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.കെ. രാജന്‍, കയര്‍ ക്ഷേമനിധി ബോര്‍ഡ് അംഗം കെ. കരുണാകരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. താഹ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍. സജീവന്‍, ഗിരിജാഭായ്, അശ്വതി തുളസി, ഒ. സൂസി, കാര്‍ത്തികപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. അമ്പിളി, കാര്‍ത്തികപ്പള്ളി താലൂക്ക് കയര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി. അബിന്‍ഷ, പ്രോജക്ട് തല കയര്‍ വ്യവസായ ബന്ധസമിതി അംഗം വടക്കടം സുകുമാരന്‍ എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കും. കായംകുളം കയര്‍ പ്രോജക്ട് ഓഫീസര്‍ ആര്‍. റഹുമത്ത്, അസിസ്റ്റന്റ് രജിസ്ട്രാര്‍ വി. അമ്പിളി തുടങ്ങിയവര്‍ പങ്കെടുക്കും.

Alappuzha: A seminar will be held today (6) in Haripad Mandal as part of the Navakerala Sadas on the topic of 'Crisis faced by the coir industry and solutions'. The seminar will be held at Mahadevikad Dhanya Auditorium at 2.30 p.m. CAIRFED Chairman T.K. Devakumar will inaugurate. CAIRFED Board of Directors Member K.N. Thambi will preside.

English Summary: Challenges faced by the coir industry and solutions: Seminar today
Published on: 06 December 2023, 09:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now