Updated on: 26 May, 2023 10:11 PM IST
പെണ്‍ജീവിതത്തില്‍ കുടുംബശ്രീ വരുത്തിയ മാറ്റം വളരെ വലുത്

പത്തനംതിട്ട: പെണ്‍ജീവിതത്തില്‍ കുടുംബശ്രീ വരുത്തിയ മാറ്റം വളരെ വലുതാണന്ന്  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.ഏറത്ത് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

അടിമയെ പോലെ പണിയെടുത്തിരുന്ന കാലത്തും അതേപോലെ അടുക്കളയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി നിന്നിരുന്ന  ദുരിതപൂര്‍ണമായ  സ്ത്രീ ജീവിതത്തില്‍ നിന്നും എല്ലാം മാറി അടുക്കും ചിട്ടയും ഉള്ള സാമൂഹ്യ പുരോഗതിക്കുതകുന്ന  സ്ത്രീ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കാന്‍ കുടുംബശ്രീക്കായി എന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

സാംസ്‌കാരിക ഘോഷയാത്രയോടെ ആരംഭിച്ച പരിപാടിയുടെ പൊതുസമ്മേളനത്തില്‍ ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സന്തോഷ് ചാത്തന്നൂപ്പുഴ അധ്യക്ഷത വഹിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ജീവൻ ദീപം പദ്ധതി

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജകുമാരി,വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ തരകന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ ഉദയന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ പൂതക്കുഴി, ബ്ലോക്ക് മെമ്പര്‍ കെ ബാബു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എല്‍സി ബെന്നി, രാജേഷ് അമ്പാടി, സൂസന്‍ ശശികുമാര്‍, ശ്രീലേഖ ഹരികുമാര്‍, ആര്‍ രമണന്‍, ഡി ജയകുമാര്‍, ബി സന്തോഷ് കുമാര്‍, എ സ്വപ്ന, കെ പുഷ്പവല്ലി, ശോഭന കുഞ്ഞുകുഞ്ഞ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജി അജിതകുമാരി, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Change made by Kudumbashree in women's life is very big
Published on: 26 May 2023, 10:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now