Updated on: 18 April, 2021 6:00 PM IST
സ്കൂട്ടര്‍ വിപണിയിലെ അതികായനായിരുന്ന ചേതക്കിനെ കഴിഞ്ഞ വര്‍ഷം മുതലാണ് ബജാജ് വിപണിയില്‍ തിരിച്ചെത്തിച്ചത്.

2000 രൂപ അഡ്വാന്‍സ് നല്‍കി ഇലക്‌ട്രിക് സ്കൂട്ടര്‍ ചേതക്കിന്റെ ബുക്കിംഗ് ബജാജ് ഓട്ടോ ലിമിറ്റഡ് ആരംഭിച്ചു. കമ്പനി വെബ് സൈറ്റ് വഴിയാണ് , ചേതക്ക് ബുക്ക് ചെയ്യേണ്ടത്.

ബുക്കിംഗ് റദ്ദാക്കിയാല്‍ 1000 രൂപ ക്യാന്‍സലേഷന്‍ ചാര്‍ജും ഈടാക്കും.സ്കൂട്ടര്‍ വിപണിയിലെ അതികായനായിരുന്ന ചേതക്കിനെ കഴിഞ്ഞ വര്‍ഷം മുതലാണ് ബജാജ് വിപണിയില്‍ തിരിച്ചെത്തിച്ചത്.

ഡിസംബറില്‍ 18 ഡീലര്‍ ഷോപ്പ് വഴി കമ്പനി ചേതക്ക് വിറ്റിരുന്നു. ഇലക്‌ട്രിക് ചേതക്കിന്റെ നിര്‍മ്മാണം ഘട്ടം ഘട്ടമായി ബജാജ് വിപുലീകരിച്ച്‌ വരികയാണ്.

ഇതോടൊപ്പം രാജ്യാന്തര വിപണിയില്‍ ചേതക്കിനെ എത്തിക്കുന്നതിന്റെ മുന്നോടിയായി, ചേതക്കിന്റെ ഡിസൈന്‍ കഴിഞ്ഞ വര്‍ഷം തന്നെ യൂറോപ്യന്‍ യൂണിയന്‍ ഇന്റലെക്ച്വൽ പ്രോപ്പര്‍ട്ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

2029വരെ യൂറോപ്പിലെ ചേതക്ക് പകര്‍പ്പവകാശം സ്വന്തമാക്കിയിരിക്കുകയാണ്. 2020ലെ മോഡലുകള്‍ എല്ലാം പെട്രോള്‍ എഞ്ചിനായിരുന്നു. 2021 ലെ മോഡല്‍ ഇലക്‌ട്രിക് സ്കൂട്ടറും.

ഇതിന്റെ മോട്ടോറിന് 3.8 കിലോവാട്ട് അവര്‍ കരുത്താണ് ഉള്ളത് ( പരമാവധി 4.1 കിലോ വാട്ട്) ഒറ്റ ചാര്‍ജില്‍ ബാറ്ററി ഇക്കോമോഡില്‍ 95 കിലോമീറ്ററും, സ്പോര്‍ട് മോഡില്‍ 85 കിലോമീറ്റര്‍ പിന്നിടുമെന്നതും പ്രത്യേകതയാണ്.

English Summary: Chetak can book an electric scooter for Rs 2,000
Published on: 18 April 2021, 04:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now