Updated on: 4 December, 2020 11:19 PM IST
chethikoduveli

കാട്ടുപന്നികളിറങ്ങി കൃഷി നശിപ്പിക്കന്നതിനെതിരെ കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ ജൈവ നിയന്ത്രണങ്ങളുമായി കൃഷി വകുപ്പിന്റെ കരിമ്പം ഫാം. നാല് വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് കണ്ണൂര്‍, മയ്യില്‍ പഴശ്ശി എട്ടാം മൈലിലെ മാക്കന്തേരി മജു എന്ന കര്‍ഷകന്‍ ചെത്തിക്കൊടുവേലിയുടെ പ്രചാരണവുമായി രംഗത്തെത്തിയത്. Krimbam farm of the Department of Agriculture with organic controls provide relief to farmers against the destruction of crops by wild boar. After four years of experimentation, Makkantheri Maju, a farmer from Kannur, Mayil Pazhassi, 8th mile, came up with the campaign for Chethikoduveli.കൃഷിവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരെത്തി ഇദ്ദേഹത്തിന്റെ കൃഷിത്തോട്ടവും സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളും കാട്ടുപന്നി ശല്യത്തില്‍നിന്ന് രക്ഷനേടുന്നത് താരതമ്യപഠനത്തിന് വിധേയമാക്കിയാണ് ചെത്തിക്കൊടുവേലിയെ ജനപ്രിയ ജൈവ നിയന്ത്രണ മാര്‍ഗമാക്കാന്‍ തീരുമാനിച്ചത്.

ജില്ലാ മണ്ണ് പരിശോധന വകുപ്പിലെ കൃഷി ഓഫീസര്‍ കെ.ജിതേഷ്, മയ്യില്‍ കൃഷി ഓഫീസര്‍ ഡോ. വി.പി.രാജന്‍, കുറ്റിയാട്ടൂര്‍ കൃഷി ഓഫീസര്‍ കെ.കെ.ആദര്‍ശ്, ആയുര്‍വേദ ഡോക്ടര്‍ ഇടൂഴി ഉമേഷ് നമ്പൂതിരി, കൃഷി അസിസ്റ്റന്റ് ഉദയന്‍ ഇടച്ചേരി എന്നിവരാണ് രണ്ടുവര്‍ഷം നിരീക്ഷണം നടത്തിയത്. തുടര്‍ന്ന് ജില്ലയിലെ എല്ലാ കൃഷി ഭവനുകളിലൂടെയും ചെത്തിക്കൊടുവേലിയുടെ വേരുപിടിപ്പിച്ച തൈകള്‍ വ്യാപിപ്പിക്കാനായി ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മയ്യില്‍ മാക്കന്തേരി മജു നമ്പൂതിരിയുടെ ഫാമില്‍നിന്ന് അയ്യായിരത്തോളം ചെത്തിക്കൊടുവേലി തണ്ടുകള്‍ കരിമ്പം ഫാം അധികൃതര്‍ ശേഖരിച്ചത്. കഴിഞ്ഞമാസവും ഇവിടെനിന്ന് തണ്ടുകള്‍ ശേഖരിച്ചിരുന്നു. ഇവയുടെ വേരില്‍നിന്നുള്ള പാലിന്റെ ഗന്ധവും നീറ്റലുമാണ് പന്നികളെ അകറ്റുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചെത്തിക്കൊടുവേലിയുടെ ഔഷധഗുണത്തെ അടുത്തറിയാനായി മജുവിന്റെ കൃഷിയിടത്തില്‍ കൃഷി ശാസ്ത്രജ്ഞരുള്‍പ്പെടെയുള്ള സംസ്ഥാനത്തെ നിരവധി കൃഷി ഓഫീസര്‍മാരെത്തിയിരുന്നു.


കടപ്പാട് :മാതൃഭൂമി

English Summary: Chethikoduveli (PLUMBAGO INDICA) to reduce wildboar attack
Published on: 01 August 2020, 12:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now