Updated on: 4 December, 2020 11:18 PM IST

കേരളത്തിൽ ഇറച്ചിക്കോഴി വില്പ്പനയും വിലയും കുത്തനെ ഇടിഞ്ഞു.ചില്ലറ വില്‍പ്പ ശാലകളില്‍ ഒരു കിലോ കോഴിയേക്കാള്‍ ഉള്ളിക്ക് വില ഉയര്‍ന്നതോടെയാണ് ഇറച്ചിക്കോഴി വില്‍പ്പന താഴേക്ക് പോയത്. സംസ്ഥാനത്തു ഉള്ളി വില ഉയർന്നു തന്നെ.ഇന്നലെ ഉള്ളി വില പൊതുവിപണിയില്‍ 160 രൂപയായി. കേരളത്തിന് പുറത്ത് സവാളയുടെ വില 200 രൂപ വരെയായി.എന്നാല്‍ കോഴിയിറച്ചിയുടെ വില പലയിടത്തും കിലോയ്ക്ക് 150 രൂപയായി കുറഞ്ഞു.

ചില സ്ഥലങ്ങളില്‍ കിലോയ്ക്ക് 180 രൂപ ഇറച്ചി കൊഴിക്ക് വിലയുണ്ടായിരുന്നെങ്കില്‍ വില്‍പ്പന താഴോട്ട് പോയി. പ്രതിദിനം 22 ലക്ഷം കിലോ കോഴിയിറച്ചി വിറ്റിരുന്നത് 15- 16 ലക്ഷം കിലോ ആയി കുറഞ്ഞതായാണു ഓള്‍ കേരള പോള്‍ട്രി ഫെഡറേഷന്റെ കണക്ക്.കഴിഞ്ഞയാഴ്ച കിലോയ്ക്ക് 200 രൂപ വരെ കോഴിയിറച്ചിക്ക് വില ഉണ്ടായിരുന്നത്. ഒരു കിലോ ചിക്കന്‍ കറിയാക്കാന്‍ മുക്കാല്‍ കിലോ ഉള്ളിയും അതിന് അനുസരിച്ച്‌ ചെറിയുള്ളിയും വേണം. എന്നാല്‍ ഇത് കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കും എന്നതിനാല്‍ പല കുടുംബങ്ങളും ഇറച്ചി ഒഴിവാക്കുന്നുവെന്നാണ് കണക്ക്.

നവംബര്‍ അവസാന വാരം നടന്നതിന്റെ 60% കച്ചവടം മാത്രമാണ് കഴിഞ്ഞയാഴ്ച സംസ്ഥാനത്തുണ്ടായത് എന്നാണ് ഇറച്ചികോഴി വില്‍പ്പനക്കാരുടെ സംഘടനയുടെ കണക്ക്. ഉള്ളിവില ചിക്കന്‍ വിലയെക്കാള്‍ ഉയര്‍ന്നതോടെ ഹോട്ടലുകളിലേക്കുള്ള ചിക്കന്‍ വില്‍പന കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

English Summary: Chicken prices slashes in Kerala
Published on: 09 December 2019, 05:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now