Updated on: 29 April, 2023 10:54 PM IST
ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങളുടെ വിതരണോദ്ഘാടനം മെയ് നാലിന് മുഖ്യമന്ത്രി നിര്‍വഹിക്കും

കൊല്ലം: പി എം എം എസ് വൈ പദ്ധതി വിഭാവന ചെയ്തു പൂര്‍ത്തിയാക്കിയ അഞ്ച് ആഴക്കടല്‍ മത്സ്യ ബന്ധന യാനങ്ങളുടെ വിതരണോദ്ഘാടനം മെയ് നാലിന് വൈകിട്ട് മൂന്നിന് നീണ്ടകരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര ഫിഷറീസ്, മൃഗപരിപാലന വകുപ്പ് മന്ത്രി പര്‍ഷോത്തം രുപാല യാനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറും. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും.

 കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള കാരണങ്ങളാല്‍ സമുദ്ര മത്സ്യ സമ്പത്തിലുണ്ടായ ശോഷണത്തിന്റെ പശ്ചാത്തലത്തില്‍ പരമ്പരാഗത മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന തൊഴിലാളികളെ സഹായിക്കുന്നതിനും ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നതിനുമാണ് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ നല്‍കുന്നത്.

ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന്റെ കീഴില്‍ മാല്‍പെ യാര്‍ഡാണ്.   

ബന്ധപ്പെട്ട വാർത്തകൾ: മത്സ്യം വിളവെടുപ്പ് - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫിഷറീസ് മന്ത്രി സജി ചെറിയാന്‍, മൃഗസംരക്ഷണമന്ത്രി ജെ ചിഞ്ചുറാണി, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, സുജിത്ത് വിജയന്‍ പിള്ള എം എല്‍ എ, എം മുകേഷ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരില്‍, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ രജിത്ത്, മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ്, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

English Summary: Chief Minister will inaugurate the supply of deep sea fishing vessels on May 4
Published on: 29 April 2023, 10:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now