Updated on: 26 September, 2022 1:26 PM IST

1. PM KISAN ഗുണഭോക്താക്കൾക്ക് ആശ്വാസം. e - KYC പൂർത്തിയാക്കാനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടി. നേരത്തെ 7 വരെയായിരുന്നു സമയപരിധി. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്. പ്രതിവർഷം മൂന്ന് ഗഡുക്കളായി 6,000 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ e -KYC പൂർത്തീകരിക്കാത്ത കർഷകരുടെ ആനുകൂല്യം മുടങ്ങാൻ സാധ്യതയുണ്ട്. പിഎം കിസാൻ പോർട്ടൽ വഴിയോ, അക്ഷയ കേന്ദ്രങ്ങളോ, മറ്റ് സേവന കേന്ദ്രങ്ങൾ വഴിയോ, ഭൂമി സംബന്ധമായ വിവരങ്ങൾ ചേർത്ത് ഇ - കെവൈസി നടപടി പൂർത്തിയാക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ബാങ്ക് ഓഫ് ബറോഡയും HDFC ബാങ്കും ഇനി സ്പർശിന്റെ സേവനകേന്ദ്രങ്ങൾ..കൂടുതൽ കാർഷിക വാർത്തകൾ

2. റബർ പ്രതിസന്ധിയിൽ സർക്കാർ ഇടപെടൽ. റബർ വില സ്ഥിരതാ പദ്ധതി പുനരാരംഭിച്ചു. ഇതോടെ കർഷകർക്ക് 170 രൂപ താങ്ങുവില ലഭിക്കും. റബ്ബറിന് നിശ്ചിത വില ഉറപ്പാക്കാനായി 2015 ജൂലൈ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. ജൂലൈ മുതലുള്ള മുൻകാല പ്രാബല്യത്തിൽ പണം ലഭിക്കുമെന്നും പുതുതായി കർഷകർക്ക് രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടെന്നും സർക്കാർ വ്യക്തമാക്കി. രജിസ്റ്റർ ചെയ്യുന്നതിനായി കർഷകർക്ക് 2022 നവംബർ 30 വരെ റബർ ഉൽപാദക സംഘത്തിൽ അപേക്ഷ നൽകാം.

3. കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം ഈ മാസം 26ന്. കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വ്യവസായമന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. സംഘാടക സമിതി രൂപീകരിച്ചു കഴിഞ്ഞു. ഉദ്ഘാടനത്തിൻ്റെ ഭാഗമായി കാർഷിക വിളംബര ജാഥയും, വിവ കൾച്ചറൽ ഓർഗനൈസേഷൻ്റെ കൃഷി നാടകവും സംഘടിപ്പിക്കും. കേരളത്തിന്റെ പ്രധാന വ്യവസായ കേന്ദ്രമായ കളമശ്ശേരിയെ കാർഷിക മേഖലയായി ഉയർത്താനുള്ള പദ്ധതിയാണ് 'കൃഷിക്കൊപ്പം കളമശ്ശേരി'.

4. തുടർച്ചയായ മഴയും വെള്ളപ്പൊക്കവും കു​ട്ട​നാ​ട്ടിലെ പു​ഞ്ച​ക്കൃ​ഷിയ്ക്ക് ഭീഷണിയാകുന്നു. കൃത്യസമയത്ത് വിത നടക്കാൻ സാധിക്കാത്തതിൽ കർഷകർ ആശങ്കയിൽ. ഈ മാസം അവസാനം വിത ആരംഭിച്ചാൽ ഫെബ്രുവരി പകുതിയോടെ വിളവെടുക്കാൻ സാധിക്കും. വി​ള​വെ​ടു​പ്പ്​ വൈ​കി​യാ​ൽ വേ​ന​ൽ​മ​ഴ​യും ഉ​പ്പു​വെ​ള്ളവും ഭീ​ഷ​ണി​യാ​കും. കഴിഞ്ഞ സീസണിലും വൈകിയാണ് വിത നടന്നത്. ഇതുമൂലം രണ്ടാംകൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണ് കർഷകർ നേരിടുന്നത്.

5. തോട്ടം മേഖല നവീകരണവുമായി ബന്ധപ്പെട്ട പ്രത്യേക പഠനത്തിന് സർക്കാർ അനുമതി. ഒക്ടോബറിൽ പഠനം തുടങ്ങും. പഠനത്തിന്റെ ഭാഗമായി തോട്ടം തൊഴിലാളികൾക്കും ജീവനക്കാർക്കും പ്രത്യേക പരിശീലനവും തൊഴിലുടമകൾക്ക് സാമ്പത്തിക സഹായവും നൽകും. പഠനത്തിനായി 2 കോടി രൂപ വ്യവസായ വകുപ്പ് അനുവദിച്ചിരുന്നു. ബ്രാൻഡ് ബിൽഡിങ് സപ്പോർട്ടിന്റെ ഭാഗമായി തിരുവനന്തപുരത്ത് പ്രത്യേക പ്രദർശനവും സെമിനാറും സംഘടിപ്പിക്കും.

6. ആലപ്പുഴയിൽ മത്സ്യകൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് സബ്സിഡി നൽകുന്നു. വീട്ടുവളപ്പിലെ പടുതാകുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്ളോക് മത്സ്യകൃഷി എന്നിവയ്ക്ക് യൂണിറ്റ് ചെലവിന്റെ 40 ശതമാനമാണ് സബ്‌സിഡി ലഭിക്കുക. താൽപര്യമുള്ളവര്‍ അതത് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗത്തിന്റെ ശുപാര്‍ശയോടെ സെപ്തംബര്‍ 30ന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുമ്പ് ഫിഷറീസ് ജില്ലാ ഓഫീസിലോ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം.

7. 'കാർഷിക യന്ത്രം സർവം ചലിതം കിളിമാനൂർ'പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം എം.എൽ.എ ഒ.എസ് അംബിക നിർവഹിച്ചു. പദ്ധതിയിലൂടെ കർഷകർക്ക് സർവീസ് ചാർജില്ലാതെ കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി നടത്താം. കൂടാതെ കാർഷിക കർമസേന, കാർഷിക സേവന കേന്ദ്രം എന്നിവിടങ്ങളിലെ സേവനദായകർക്ക് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണി പരിശീലനവും നൽകുന്നുണ്ട്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷൻ, കേരള കാർഷിക സർവകലാശാല, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

8. പഴകിയതും മായം ചേർന്നതുമായ മത്സ്യം വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഫിഷറീസ് വകുപ്പിനെ അറിയിക്കാം. 0471 2525200, 1800 425 3183 എന്നീ കോൾസെന്റർ നമ്പറിലാണ് പരാതി അറിയിക്കേണ്ടത്. ഫിഷറീസ് വകുപ്പിന്റെയും ബന്ധപ്പെട്ട ഏജൻസികളുടെയും സേവനങ്ങളെകുറിച്ചുള്ള എല്ലാ വിവരങ്ങളും സംശയങ്ങളും ഒറ്റ കോളിലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കും. 2021 ജൂലൈയിലാണ് ഫിഷറീസ് കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചത്. പൊതു അവധി ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ കോൾ സെന്റർ പ്രവർത്തിക്കും.

9. 'ഞങ്ങളും കൃഷിയിലേക്ക്‌ ' പദ്ധതിയുടെ ഭാഗമായി കുരുവമ്പലം പാടത്ത് ഞാറ് നട്ട് കുരുന്നുകൾ. കുരുവമ്പലം എ.എം.എൽ.പി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും നടീൽ ഉത്സവത്തിൽ പങ്കെടുത്തു. ജൈവ കർഷക അവാർഡ്‌ നേടിയ ഉണ്ണി പി.പി നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു.

10. കല കുവൈറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'എന്റെ കൃഷി' കാർഷിക മത്സരം വൻ വിജയം. സെപ്റ്റംബർ 15ന് ആരംഭിച്ച മത്സരം 2023 മാർച്ചിൽ അവസാനിക്കും. കുവൈറ്റ് മലയാളികളിലെ കാർഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാർഷിക സംസ്കാരം നിലനിർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ബാൽക്കണികളിലും, ടെറസുകളിലും കൃഷി ചെയ്യാൻ താൽപര്യമുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. 2022 ജനുവരി മുതൽ വിജയികളെ പ്രഖ്യാപിക്കും.

11. കേരളത്തിൽ നിന്നും കാലവർഷം പിൻവാങ്ങുന്നു. നിലവിൽ ഒഡിഷ തീരത്ത് ന്യുനമർദ്ദം നിലനിൽക്കുന്നുണ്ടെങ്കിലും അത് കേരളത്തെ ബാധിക്കില്ലെന്നാണ് നിഗമനം. എന്നാൽ ഈ ന്യൂനമർദം മധ്യ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മഴയ്ക്ക് കാരണമാകാൻ സാധ്യതയുണ്ട്. കേരളത്തിൽ തുലാവർഷം ഒക്ടോബർ മൂന്നിന് ശേഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

English Summary: Children in Kuruvampalam paddy field..More Agriculture News
Published on: 23 September 2022, 02:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now