1. News

മത്സ്യവിൽപ്പനയെക്കുറിച്ചു പരാതിയുണ്ടോ? ഫിഷറീസ് കോൾ സെന്ററിൽ അറിയിക്കാം

പഴകിയതും ശുചിയില്ലാത്തതുമായ മത്സ്യം വിൽക്കുന്നതും വിൽപ്പനയ്ക്കെത്തിക്കുന്ന മത്സ്യത്തിൽ മായം കലർത്തുന്നതുമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫിഷറീസ് വകുപ്പിനെ അറിയിക്കാം. ഉടൻ നടപടിയുണ്ടാകും. ഫിഷറീസ് വകുപ്പ് ആസ്ഥാനത്തു പ്രവർത്തിക്കുന്ന കോൾസെന്ററിൽ നിന്നാണ് പരാതി പരിഹാരം ലഭിക്കുക.

Meera Sandeep
You can Inform the Fisheries Call Centre, if you have any complaint about fish sales
You can Inform the Fisheries Call Centre, if you have any complaint about fish sales

തിരുവനന്തപുരം:  പഴകിയതും ശുചിയില്ലാത്തതുമായ മത്സ്യം വിൽക്കുന്നതും വിൽപ്പനയ്ക്കെത്തിക്കുന്ന മത്സ്യത്തിൽ മായം കലർത്തുന്നതുമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫിഷറീസ് വകുപ്പിനെ അറിയിക്കാം. ഉടൻ നടപടിയുണ്ടാകും. 

ബന്ധപ്പെട്ട വാർത്തകൾ: ജനങ്ങള്‍ക്ക് വിഷരഹിതമായ മത്സ്യം ഉറപ്പുവരുത്തും: മന്ത്രി വി അബ്ദുറഹിമാന്‍

ഫിഷറീസ് വകുപ്പ് ആസ്ഥാനത്തു പ്രവർത്തിക്കുന്ന കോൾസെന്ററിൽ നിന്നാണ് പരാതി പരിഹാരം ലഭിക്കുക. മത്സ്യക്കൃഷിയെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിവിധ സർക്കാർ സ്‌കീമുകളെക്കുറിച്ചുമെല്ലാം ഇവിടെനിന്നു വിവരങ്ങൾ അറിയാം. 0471 2525200, 1800 425 3183 (ടോൾ ഫ്രീ) എന്ന കോൾസെന്റർ നമ്പർ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.

ഫിഷറീസ് വകുപ്പിന്റെയും ബന്ധപ്പെട്ട ഏജൻസികളുടെയും സേവനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സംശയങ്ങളും ഒറ്റയിടത്തുനിന്നു ലഭിക്കുമെന്നതും പരാതികൾ ഒറ്റ കോളിൽ അറിയിക്കാമെന്നതുമാണ് കോൾ സെന്ററിന്റെ പ്രധാന പ്രത്യേകത. പരാതികൾക്കു പുറമേ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗത്വ രജിസ്ട്രേഷൻ, മത്സ്യത്തൊഴിലാളി പെൻഷൻ രജിസ്‌ട്രേഷൻ, ബോർഡ് മുഖേന അനുവദിക്കുന്ന വിവിധ ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് കോൾ സെന്ററിൽ കൂടുതലും എത്തുന്നത്. അക്വാകൾച്ചർ കൃഷി, ഇതുമായി ബന്ധപ്പെട്ട സ്‌കീമുകൾ, പി.എം.എം.എസ്.വൈ സ്‌കീമിന്റെ സബ്സിഡി വിവരങ്ങൾ തുടങ്ങിയവ സംബന്ധിച്ചും നിരവധി കോളുകൾ എത്തുന്നുണ്ട്.

2021 ജൂലൈയിലാണ് ഫിഷറീസ് കോൾ സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. പൊതു അവധി ദിനങ്ങൾ ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ കോൾ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താം. വിശദമായ വിവരങ്ങൾ മറുപടിയായി നൽകേണ്ട അവസരങ്ങളിൽ അവ ഇ-മെയിൽ വഴി നൽകുന്നതിനും ഇവിടെ സൗകര്യമുണ്ട്.

English Summary: You can Inform the Fisheries Call Centre, if you have any complaint about fish sales

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds