Updated on: 6 February, 2023 7:32 AM IST
CISF Constable Recruitment 2023: Apply now; Salary up to Rs.69,100

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലെ (CISF) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  കോണ്‍സ്റ്റബിള്‍/ഡ്രൈവര്‍, കോണ്‍സ്റ്റബിള്‍/ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ (ഡ്രൈവര്‍ ഫോര്‍ ഫയര്‍ സര്‍വീസസ്) എന്നീ തസ്കികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  ആകെ 496 ഒഴിവുകളാണുള്ളത്. പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ https://www.cisfrectt.in/ എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ കയ്യൊപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്തിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (05/02/2023)

അവസാന തിയതി

താല്‍പര്യമുള്ളവര്‍ 2023 ഫെബ്രുവരി 22നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം.

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് ജയം/തത്തുല്യം, ഹെവി, ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 3 വർഷ ഡ്രൈവിങ് പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. 21 മുതല്‍ 27 വരെയാണ് പ്രായപരിധി. അർഹർക്കു നിയമാനുസൃത ഇളവുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്ര തപാൽ വകുപ്പിൽ വിവിധ ഒഴിവുകൾ ; 29000 രൂപയിലേറെ ശമ്പളം

ശമ്പളം

21,700–69,100.

ശാരീരിക യോഗ്യത

ഉയരം: 167 സെമീ (എസ്‌ടിക്ക്: 160 സെമീ), നെഞ്ചളവ്: 80–85 സെമീ (എസ്‌ടിക്ക്: 76–81 സെമീ), തൂക്കം: ആനുപാതികം.

തെരഞ്ഞെടുപ്പുരീതി

ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ എഴുത്തുപരീക്ഷ എന്നിവ മുഖേന.

അപേക്ഷാഫീസ്

100. പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും ഫീസില്ല. എസ്ബിഐ ചലാൻ ഉപയോഗിച്ചോ ഓൺലൈനായോ ഫീസടയ്ക്കാം.

English Summary: CISF Constable Recruitment 2023: Apply now; Salary up to Rs.69,100
Published on: 06 February 2023, 07:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now