Updated on: 24 December, 2021 12:39 PM IST
CISF Head Constable GD Recruitment 2021: Apply now for 249 vacancies

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (CISF) ഹെഡ് കോൺസ്റ്റബിൾ ജി.ഡി തസ്തികയിലെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു.   249 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്.  ആകെയുള്ള 249 ഒഴിവുകളിൽ 181 ഒഴിവുകൾ പുരുഷൻമാരുടെയും 68 ഒഴിവുകൾ വനിതകളുടെയുമാണ്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 മാർച്ച് 31 ന് വൈകുന്നേരം 5 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനായി സി.ഐ.എസ്.എഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ cisf.gov.in സന്ദർശിക്കുക.

2019 സെപ്റ്റംബർ 1നും 2022 മാർച്ച് 31നും ഇടയിൽ നടന്ന കായിക ഇനങ്ങളിൽ നടത്തിയിട്ടുള്ള പ്രകടനങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും നിയമനം നൽകുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ വിവിധ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

ഒ.എൻ.ജി.സിയിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

18 വയസിനും 23 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. 2021 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ഇതിനോടൊപ്പം സംസ്ഥാന/ ദേശീയ/ അന്താരാഷ്ട്ര ഗെയിംസ്, സ്പോർട്സ്, അത്ലറ്റിക്സ് എന്നിവയിൽ പങ്കെടുത്തിട്ടുമുണ്ടാവണം.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റുകളുണ്ടായിരിക്കും. സി.ഐ.എസ്.എഫിലെ ഹെഡ് കോൺസ്റ്റബിൾ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ അറിയാൻ സി.ഐ.എസ്.എഫ് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: CISF Head Constable GD Recruitment 2021: Apply now for 249 vacancies
Published on: 24 December 2021, 12:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now