Updated on: 27 January, 2022 8:00 AM IST
CMET Recruitment 2022 - Apply online for Principal post

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജി (CMET) യുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിൽ പ്രിൻസിപ്പൽ തസ്തികയിലെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.  ഒരു വർഷത്തെ കരാർ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

നിലവിൽ ഉദുമ നഴ്‌സിംഗ് കോളേജിൽ മാത്രമാണ് ഒഴിവുള്ളത്. മറ്റ് കോളേജുകളിൽ ഒഴിവുണ്ടാകുന്നത് അനുസരിച്ച്  ഈ ലിസ്റ്റിൽ നിന്ന് നിയമിക്കും.

ഡി.ആർ.ഡി.ഒയിലെ 150 അപ്രന്റീസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

യോഗ്യത

എം.എസ്.സി നഴ്‌സിംഗിന് ശേഷം 15 വർഷത്തെ പ്രവർത്തിപരിചയം. ഇതിൽ 12 വർഷത്തെ അദ്ധ്യാപകപരിചയത്തിൽ കുറഞ്ഞത് 10 വർഷം കോളേജിയേറ്റ് പ്രോഗ്രാമിൽ പഠിപ്പിച്ചുള്ള പരിചയം. എം.ഫിൽ (നഴ്‌സിംഗ്)/ പി.എച്ച്.ഡി (നഴ്‌സിംഗ്)/ പബ്ലിക്കേഷൻ എന്നിവയാണ് യോഗ്യതകൾ. പരമാവധി പ്രായം 60 വയസ്സ്. www.simet.kerala.gov.in ലെ റിക്രൂട്ട്‌മെന്റ് ഭാഗത്ത് ഒറ്റത്തവണ രജിസ്‌ട്രെഷൻ നടത്തി കാൻഡിഡേറ്റ് ലോഗിൻ വഴി ഫെബ്രുവരി അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം.

അപേക്ഷകൾ അയക്കേണ്ട വിധം

സിമെറ്റിൻറെ ഒഫീഷ്യൽ വെബ്സൈറ്റായ www.simet.kerala.gov.in, www.simet.in നിന്ന് ലഭിക്കുന്ന ചെലാൻ പൂരിപ്പിച്ച് ഏതെങ്കിലും എസ്.ബി.ഐ ശാഖയിൽ 1,000 രൂപ അടച്ചതിൻറെ രസീത്  (എസ്.സി/ എസ്.റ്റി വിഭാഗത്തിന് 500 രൂപ), ഒപ്പ് രേഖപ്പെടുത്തിയ അപേക്ഷ (വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്), ബയോഡേറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ബി.എസ്‌സി നഴ്‌സിംഗ്, എം.എസ്‌സി നഴ്‌സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ (അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്‌ട്രെഷൻ ഉൾപ്പെടെ) എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കുക.

പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഫെബ്രുവരി 10 നകം അയയ്ക്കണം. ശമ്പളം 64,140 രൂപ. വിശദവിവരങ്ങൾക്ക്: 0471-2302400 എന്ന നമ്പറിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് www.simet.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: CMET Recruitment 2022 - Apply online for Principal post
Published on: 26 January 2022, 10:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now