Updated on: 7 October, 2021 9:14 AM IST
CMFRI Recruitment 2021: Applications are invited for Young professional posts

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യംഗ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽകാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. 

ചുരുങ്ങിയത് 60 ശതമാനം മാർക്കോട് കൂടി ഫിഷറീസ് സയൻസ്, മറൈൻ ബയോളജി എന്നിവയിലേതിലെങ്കിലും എം.എസ്.സി,  അല്ലെങ്കിൽ ഫിഷറീസ് സയൻസ് ഓപ്ഷനോട് കൂടി സുവോളജിയിൽ എം.എസ്.സി.,  ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം, മികച്ച ആശയവിനിമയ ശേഷി, കംപ്യൂട്ടർ പരിജ്ഞാനം (ഡിജിറ്റൽ എഡിറ്റിംഗ് ടൂൾ, എം.എസ്. ഓഫീസ്) എന്നിവയാണ് അടിസ്ഥാന യോഗ്യത. ശാസ്ത്രസാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട രചനകൾ, ശാസ്ത്ര രചനകൾ സമാഹരിക്കൽ, പ്രൂഫ് റീഡിംഗ് എന്നിവയിലുള്ള താൽപര്യം അഭിഷലഷണീയ യോഗ്യതയാണ്. 45 വയസ്സിൽ അധികമാകരുത്. പ്രതിമാസ വേതനം 35000 രൂപ.

യോഗ്യരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്‌കാൻ ചെയ്ത സർട്ടിഫിക്കറ്റകളുടെ കോപ്പിയും cadalmin2021@gmail.com എന്ന ഇമെയിലിൽ ഒക്ടോബർ 21ന് മുമ്പായി അയക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓൺലൈൻ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക - (www.cmfri.org.in).

സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ 904 അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

പോസ്റ്റൽ വകുപ്പിലെ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

English Summary: CMFRI Recruitment 2021: Applications are invited for Young professional posts
Published on: 07 October 2021, 09:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now