Updated on: 20 November, 2023 9:28 PM IST
സഹകരണ മേഖല സാധാരണക്കാരുടെ ആശ്രയകേന്ദ്രങ്ങള്‍: ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട:  കേരളത്തിലെ സഹകരണ മേഖല സാധാരണക്കാരുടെ ആശ്രയകേന്ദ്രങ്ങളാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പറക്കോട് ഗ്രീന്‍വാലി മിനി ഓഡിറ്റോറിയത്തില്‍ നടന്ന അടൂര്‍ താലൂക്ക്തല സഹകരണ വരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

സഹകരണ മേഖലയിലൂടെ ലഭിക്കുന്ന നിക്ഷേപങ്ങള്‍ അതാത് പ്രദേശത്ത് വായ്പയായി നല്‍കുന്നതിലൂടെ സാധാരണക്കാരായ ജനങ്ങളുടെ ആശ്രയമേഖലയായി സഹകരണ സ്ഥാപനങ്ങള്‍ മാറിയതായും അദ്ദേഹം പറഞ്ഞു.

ഗ്രീന്‍ വാലി മിനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന വാരാഘോഷം 20ന് സമാപിക്കും. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് നിര്‍വഹിച്ചു. സഹകരണ മേഖല പ്രതിസന്ധികളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ കണ്ണൂര്‍ ഐ സി എം ഡയറക്ടര്‍ വി എന്‍ ബാബു ക്ലാസ് നയിച്ചു.

സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി ബി ഹര്‍ഷകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജി സജീവ്കുമാര്‍,  കെ അനില്‍, റ്റി ഡി ബൈജു, അഡ്വ എസ് മനോജ്, ഡി സജി, ഏഴംകുളം നൗഷാദ്, മുണ്ടപ്പള്ളി തോമസ്, ആര്‍ സുരേഷ്, ജോസ് കളിക്കല്‍, സുരേഷ് ബാബു, ജി മോഹനേന്ദ്ര കുറുപ്പ്, പി രവീന്ദ്രന്‍, ജെ ശൈലേന്ദ്രനാഥ്, കെ കെ അശോക് കുമാര്‍, ബേബി ജോര്‍ജ്, സി രാധാകൃഷ്ണന്‍, പി ശേഖര്‍, ബാബു ജോണ്‍, ജി കൃഷ്ണകുമാര്‍, സുദര്‍ശനന്‍ കെ എന്‍, എന്‍ എം മോഹനകുമാര്‍, റോയി ഫിലിപ്പ്, കെ പത്മിനിയമ്മ, റ്റി ഡി സജി, നെല്ലിക്കുന്നില്‍ സുമേഷ്, അനൂപ് പി ഉമ്മന്‍, കെ ജി വാസുദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Co-operative Sector Common Refuges: Deputy Speaker
Published on: 20 November 2023, 09:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now