Updated on: 4 December, 2020 11:18 PM IST

കൊക്കോക്കായയ്ക്കുള്ളിലെ കുരു ഉണങ്ങുമ്പോൾ അതിനു ചുറ്റുമുള്ള പൾപ് പാഴായിപ്പോവുകയാണ് പതിവ്. എന്നാൽ ഇനി കൊക്കോ പൾപ് ഇനി പാഴല്ല.ചോക്ലേറ്റ് നിർമാണരംഗത്തെ അതികായന്മാരായ നെസ്‌ലെ കമ്പനിയുടെ പുതിയ കണ്ടുപിടിത്തമാണ് ഇങ്ങനെയൊരു സാധ്യതയ്ക്കു വഴിതെളിച്ചത്. കൊക്കോക്കായയുടെ പൾപ്പിൽനിന്നു മധുരം നൽകുന്ന ഒരു പൊടി അവർ വേർതിരിച്ചു. ഈ കണ്ടെത്തലിനു കമ്പനി പേറ്റൻറും നേടിക്കഴിഞ്ഞു.ചോക്ലേറ്റ് ഉൽപാദനത്തിനു വ്യത്യസ്ത രീതികൾ പരീക്ഷിക്കുമ്പോൾ യാദൃച്ഛികമായാണ് ഈ കണ്ടെത്തലുണ്ടായത്. കൊക്കോക്കായയ്ക്ക് പരമാവധി ഉപയോഗം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി പൾപ്പിലടങ്ങിയ പഞ്ചസാരയിൽ .ഘടനാപരമായ മാറ്റങ്ങൾ വരുത്തി മധുരിമ വർധിപ്പിക്കുകയാണ് ചെയ്തത്.

ചോക്ലേറ്റിൽ പഞ്ചസാര ചേർക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ് എന്നതിൽ തർക്കമുണ്ടാവില്ല. നേരിയതോതിലെങ്കിലും മധുരം ചേർ‍ക്കാത്ത ചോക്ലേറ്റ് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നുമില്ല.ഇനി പഞ്ചസാരയ്ക്കു പകരം പൾപ് പൊടി ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ് കമ്പനി.കൂടുതൽ ആരോഗ്യപ്രദവും പ്രകൃതിദത്തവുമായ മധുരമെന്ന നിലയിൽ ഉപഭോക്താക്കളുടെ പ്രിയം നേടാൻ ഇതുവഴി സാധിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ഈ വർഷം അവസാനം ജപ്പാനിൽ ഇറങ്ങുന്ന കിറ്റ്കാറ്റിലാവും പൾപ് പഞ്ചസാര ഉപയോഗപ്പെടുത്തുക. കൊക്കോക്കായ് മാത്രം ഉപയോഗപ്പെടുത്തിയുള്ള 70 ശതമാനം ഡാർക് ചോക്ലേറ്റായിരിക്കും ഇത്. സമാനമായ മറ്റ് ചോക്ലേറ്റുകളെ അപേക്ഷിച്ച് ഇതിൽ 40 ശതമാനം പഞ്ചസാര കുറവായിരിക്കും.പൾപ് പഞ്ചസാര ചേർത്ത തങ്ങളുെട ചോക്ലേറ്റുകൾക്ക് പ്രീമിയം പദവി ലഭിക്കുമെന്നാണ് നെസ്‍ലെ കരുതുന്നത്.

English Summary: Cocoa pulp is not a waste now
Published on: 27 August 2019, 04:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now