Updated on: 4 December, 2020 11:20 PM IST

തെങ്ങുകൃഷി വ്യാപിപ്പിക്കുന്നതിനും മികച്ചയിനങ്ങൾ കൃഷിചെയ്യുന്നതിനും രോഗം ബാധിച്ച തെങ്ങുകൾ ഒഴിവാക്കുന്നതിനും നാളികേര ഉത്പന്നങ്ങൾ നിർമിക്കുന്നതിനും നാളികേര വികസന ബോർഡ് സഹായം നല്കുന്നുണ്ട്.

അതിന്റെ വിശദവിവരങ്ങൾ ചുവടെ.

നഴ്സറി സ്ഥാപിക്കാൻ സഹായം:

സ്വകാര്യമേഖലയിൽ നഴ്സറി സ്ഥാപിക്കാൻ 25 ശതമാനം ധനസഹായം, പരമാവധി 2 ലക്ഷം രൂപ. ചുരുങ്ങിയത് 25 സെന്റ് സ്ഥലത്ത് 6,250 തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിന് 50,000 രൂപ. ഒരു ഏക്കറിൽ 25,000 രൂപ. തൈകൾ ഉത്പാദിപ്പിക്കാൻ 2 ലക്ഷം രൂപ.
സ്വകാര്യ വ്യക്തികൾക്ക് മാതൃവൃക്ഷങ്ങളിൽ നിന്നുള്ള തെങ്ങിൻ തൈ നട്ട് വിത്ത് തോട്ടം സ്ഥാപിക്കാൻ-6 ലക്ഷം രൂപ.

പുതുകൃഷി സഹായം;

ചുരുങ്ങിയത് 25 സെന്റ് സ്ഥലമോ 10 തൈയോ (പരമാവധി 4 ഹെക്ടർ) ഹെക്ടറിന് 8000 രൂപ നിരക്കിൽ 2 തുല്യ വാർഷിക ഗഡുക്കളായി സഹായം നൽകും.

ജൈവവളയുണിറ്റിന് സഹായം:

ചെലവിന്റെ 50 ശതമാനം പരമാവധി 20,000 രൂപ ധനസഹായം നൽകും.

സംസ്കരണയുണിറ്റിന് സഹായം:

നാളികേര ടെക്നോളജി മിഷനു കീഴിൽ സംസ്കരണ യൂണിറ്റ് സ്ഥാപിക്കുവാൻ സഹായധനമായി പദ്ധതി ചെലവിന്റെ 25 ശതമാനം നിരക്കിൽ 50 ലക്ഷത്തിൽ കവിയാത്ത തുക കുറഞ്ഞത് സഹായം നൽകുന്നു. സംസ്കരണ യൂണിറ്റ് സ്ഥാപിക്കാൻ സംരംഭകർ പദ്ധതി ചെലവിന്റെ 40 ശതമാനമെങ്കിലും ബാങ്ക് വായ്പയായി
എടുത്തിരിക്കണം.

ഈ പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്നതിനായി സംരംഭകർ തുടങ്ങുവാനുദ്ദേശിക്കുന്ന കേര വ്യവസായ സംരംഭത്തിന്റെ വിശദമായ ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സഹകരണ ബാങ്കുകളോ ദേശാത്കൃത ബാങ്കുകളോ മുഖേന ബാങ്കിന്റെ പദ്ധതി വിലയിരുത്തൽ റിപ്പോർട്ട് സഹിതം ബോർഡിൽ സമർപ്പിക്കണം.

നാളികേര മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റുകൾക്ക് ധനസഹായം:

വിപണി വികസനത്തിനായി പദ്ധതി ചെലവിന്റെ 50 ശതമാനം നിരക്കിൽ വ്യക്തികൾക്ക് 10 ലക്ഷം രൂപയും സഹകരണ സ്ഥാപനങ്ങൾക്ക് പദ്ധതി ചെലവിന്റെ 100 ശതമാനം നിരക്കിൽ 25 ലക്ഷം രൂപയും പരമാവധി ധനസഹായം നൽകുന്നു.

കേരോത്പാദക സംഘങ്ങൾ:

ശാസ്ത്രീയ രീതികളവലംബിച്ച് ഉത്പാദനം മെച്ചപ്പെടുത്തുന്നതോടൊപ്പം നാളികേര സംഭരണം, സംസ്കരണം, വിപണനം എന്നീ തലങ്ങളിൽ സൊസൈറ്റികൾ ഫലവത്തായ പങ്കുവഹിക്കുകയാണ് ഇവയുടെ ലക്ഷ്യം. ചുരുങ്ങിയത് കായ്ക്കുന്ന 10 തെങ്ങുകളെങ്കിലും സ്വന്തമായുള്ള കർഷകർക്ക് ഇതിൽ അംഗമാകാം. ശരാശരി 4000-5000 തെങ്ങുകളെങ്കിലും ഓരോ സി.പി.എസിന്റെയും പ്രവർത്തന പരിധിയിലുണ്ടാവണം. സംഘം നാളികേര വികസന ബോർഡിൽ രജിസ്ട്രർ ചെയ്യുന്നതിന് രജിസ്ട്രേഷൻ ഫീസായ 200 രൂപ എറണാകുളത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റിനൊപ്പം നിശ്ചിത അപേക്ഷാ ഫോറത്തിൽ സമർപ്പിക്കേണ്ടതാണ്.

തെങ്ങ് പുനർനടീൽ:

നാളികേര വികസന ബോർഡും സംസ്ഥാന കൃഷിവകുപ്പും സംയുക്തമായി തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിൽ നടപ്പാക്കുന്ന രോഗബാധിതവും പ്രായാധിക്യവുമുള്ള തെങ്ങുകൾ മുറിച്ചു മാറ്റാൻ ഹെക്ടറൊന്നിന് പരമാവധി 13,000 രൂപ, പുനരുദ്ധാരണത്തിന് ഹെക്ടറിന് 15,000 രൂപ, രണ്ട് വർഷത്തേക്ക്, പുനർനടീലിന് തൈ ഒന്നിന് 20 രൂപയും നൽകും.

തെങ്ങുകളുടെ ചങ്ങാതിക്കൂട്ടം:

യന്ത്രമുപയോഗിച്ച് തെങ്ങുകയറാൻ സന്നദ്ധരായ യുവതിയുവാക്കളെ പരിശീ
ലിപ്പിക്കുന്ന നൂതനപദ്ധതി.

നാളികേര വികസന ബോർഡ്
കേരഭവൻ, കൊച്ചി, പിൻകോഡ് -682011
ഫോൺ: 0484-2377266, 2377267

English Summary: COCONUT FARMING ASSISTANCE
Published on: 27 November 2020, 11:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now