തെങ്ങിൻ തൈകൾ നടാൻ ഏറ്റവും പറ്റിയ സമയം മേടപ്പത്ത്. (പത്താമുദയം)
====================
1m നീളം, വീതി, ആഴം ഉള്ള കുഴികൾ എടുക്കുക
ഒരടി മേൽമണ്ണ് ഒരു വശത്തേക്കും ബാക്കി അടിമണ്ണ് മറ്റൊരു വശത്തേക്കും മാറ്റി വയ്ക്കുക.
ഒരടി മേൽമണ്ണ് തിരിച്ചു കുഴിയിലിടുക.
500g കുമ്മായം ചേർത്ത് മണ്ണ് മിക്സ് ചെയ്തു കരിയില കൊണ്ട് മൂടിയിടുക.
തെങ്ങു നടാനായി സ്ഥലം തെരഞ്ഞെടുക്കുമ്പോൾ ആദ്യം നോക്കേണ്ടത് ധാരാളം സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലമാണോ എന്നതാണ്. പലരും മുന്തിയ ഇനം തൈകൾ വാങ്ങി മാവിന്റെയും പ്ലാവിന്റെയും മറ്റു മരങ്ങളുടെയും അടുത്ത് നടാറുണ്ട്.
തെങ്ങു ഉഷ്ണം മേഖല വിള ആണെന്നും നൂറു ശതമാനം സൂര്യപ്രകാശം തെങ്ങിന്റെ മണ്ടയിൽ തട്ടിയാൽ മാത്രമേ ശരിയായ രീതിയിൽ തഴച്ചു വളർന്നു യഥാ സമയം കായ്ക്കുക ഉള്ളൂ എന്ന സത്യം പലരും മറന്നു പോകുന്നു.