Updated on: 4 December, 2020 11:18 PM IST

വളരെ എളുപ്പത്തിൽ ഇനി തേങ്ങപ്പാൽ പിഴിഞ്ഞെടുക്കാം. പുത്തൻയന്ത്രം തയ്യാർ. കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന തേങ്ങാപ്പാല്‍ പിഴിയുന്ന യന്ത്രം വികസിപ്പിച്ചിരിക്കുകയാണ്‌ കേരള കാർഷിക സർവകലാശാല തവനൂർ കാർഷിക എൻജിനിയറിങ്‌ കോളേജ്.'കേരധാര' എന്ന് പേരിട്ട ഉപകരണം തുരുമ്പെടുക്കാത്ത സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.

കൈകൊണ്ട്‌ പ്രവർത്തിപ്പിക്കാവുന്ന ‘റോട്ടറി പ്രസിങ്‌’ എന്ന സംവിധാനമാണ് ഇതിൽ അവലംബിച്ചിട്ടുള്ളത്. സ്റ്റെയിൻലെസ്‌സ്‌റ്റീൽ നിർമിതമായ ഈ യന്ത്രം എളുപ്പത്തിൽ അഴിച്ചെടുത്ത് കഴുകി വൃത്തിയാക്കാൻ സാധിക്കും. പരമ്പരാഗതരീതിയേക്കാളും കുറഞ്ഞ സമയവും ഊർജവും ശുചിത്വത്തോടെയുള്ള തേങ്ങാപ്പാൽ ലഭ്യതയുമാണ്‌ മറ്റ് സവിശേഷതകൾ.മേശമേല്‍വെച്ച് കൈകൊണ്ട് യന്ത്രം പ്രവര്‍ത്തിപ്പിക്കാം. കൈകൊണ്ട് പിഴിഞ്ഞെടുക്കുന്നതിനേക്കാള്‍ ഇരട്ടിയോളം പാല്‍ യന്ത്രമുപയോഗിച്ചാല്‍ കിട്ടും.യന്ത്രം വ്യാവസായികാടിസ്ഥാനത്തില്‍ ഇറക്കുന്നതിനായി സാങ്കേതികവിദ്യ ഷൊറണൂരിലെ ഒരു കമ്പനിക്ക് കൈമാറി.

English Summary: Coconut milk extracting machine
Published on: 13 January 2020, 08:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now