Updated on: 28 February, 2024 12:59 AM IST
കയര്‍ ഭൂവസ്ത്ര പദ്ധതി: ഏകദിന സെമിനാര്‍ മാര്‍ച്ച് അഞ്ചിന്

പാലക്കാട്: കയര്‍ ഭൂവസ്ത്ര പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്/സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്/സെക്രട്ടറി, എ.ഇമാര്‍ എന്നിവര്‍ക്ക് പൊന്നാനി പ്രോജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് അഞ്ചിന് രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഏകദിന സെമിനാര്‍ നടത്തുന്നു. 

ജില്ലാതല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനാകും.

പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. ചന്ദ്രബാബു, എല്‍.എസ്.ജി.ഡി പാലക്കാട് ജോയിന്റ് ഡയറക്ടര്‍ എം.കെ ഉഷ, പാലക്കാട് എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.പി വേലായുധന്‍, പൊന്നാനി പ്രൊജക്റ്റ് ഓഫീസ് അസി. രജിസ്ട്രാര്‍ പി.ജെ ജോബിഷ് എന്നിവര്‍ സംസാരിക്കും.

പരിപാടിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രം വിതാനിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആദരിക്കും. പാലക്കാട് എല്‍.എസ്.ജി.ഡി അസി. ഡയറക്ടര്‍ വി.കെ ഹമീദ ജലീസ, ആലപ്പുഴ കയര്‍ കോര്‍പ്പറേഷന്‍ മാനേജര്‍ അരുണ്‍ ചന്ദ്രന്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും.

English Summary: Coir earthenware Project: One Day Seminar on 5th March
Published on: 28 February 2024, 12:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now