Updated on: 4 December, 2020 11:18 PM IST

കയറിന്റെയും പ്രകൃതിദത്തനാരുൽപ്പന്നങ്ങളുടെയും രാജ്യത്തെ ഏറ്റവും വലിയ പ്രദർശന വിപണനമേളയായ കയര്‍ കേരളയുടെ എട്ടാം പതിപ്പ് ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തില്‍ തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കയർകേരള ഉദ്‌ഘാടനം ചെയ്‌തു. അന്തർദേശീയ പവലിയനുകൾ മന്ത്രി ജി സുധാകരൻ ഉദ്‌ഘാടനം ചെയ്‌തു. ആഭ്യന്തര പവലിയൻ മന്ത്രി പി തിലോത്തമനും സാംസ്‌കാരിക പരിപാടികൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്‌ഘാടനം ചെയ്‌തു. . മന്ത്രി ടി എം തോമസ് ഐസക് അധ്യക്ഷനായി.രണ്ടാം കയർ പുനഃസംഘടനയുടെ നേട്ടങ്ങളും ഭാവി വഴികളും’ ചർച്ച ചെയ്യുന്ന സെമിനാർ ഇ എം എസ് സ്‌റ്റേഡിയത്തിൽ മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മയും "മണ്ണു ജലസംരക്ഷണത്തിന് കയർ ഭൂവസ്‌ത്രം’ സെമിനാർ മന്ത്രി എ സി മൊയ്‌തീനും ഉദ്‌ഘാടനം ചെയ്‌തു.

കയര്‍, കയര്‍ ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്നുവരുന്ന ഉപയോഗങ്ങളെക്കുറിച്ചുള്ള ഗവേഷണം ശക്തമാക്കിയാല്‍ മാത്രമേ കയര്‍ വൈവിധ്യവല്‍ക്കരണം വിജയിക്കൂവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സംസ്ഥാനത്ത് 2015ല്‍ 7000ടണ്‍ മാത്രമായിരുന്ന കയര്‍ ഉത്പ്പാദനം ഇന്ന് 20,000 ടണ്ണിലേക്ക് ഉയര്‍ന്നിരിക്കുന്നു. അടുത്ത വര്‍ഷം ഇത് 40,000 ടണ്ണായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇതിന് പൂര്‍ണ പിന്തുണ നല്‍കി കേരളത്തിലെ കയര്‍വകുപ്പ് മുന്നോട്ട് പോവുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

യന്ത്രവത്കരണത്തിന് ഈ മേഖലയില്‍ വളരെ പ്രാധാന്യമുണ്ട്. കയര്‍ രണ്ടാം പുനരൂജ്ജീവന പാക്കേജിലൂടെ കയര്‍ മേഖലയില്‍ ആധുനികവത്കരണം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. റോഡ് നിര്‍മ്മാണം, മണ്ണൊലിപ്പ് നിയന്ത്രണം തുടങ്ങിയ വിവിധ ഉപയോഗങ്ങള്‍ക്ക് കയര്‍ ഭൂവസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതിനകം സമ്മതിച്ചിട്ടുണ്ട്.കയര്‍ ഭൂവസ്ത്രത്തിന്‍റെ ഉല്‍‌പാദനം വര്‍ദ്ധിപ്പിച്ചുകൊണ്ട് റോഡ് നിര്‍മ്മാണത്തില്‍ ഇത് കൂടുതലായി വിനിയോഗിക്കാന്‍ കയര്‍ വ്യവസായത്തെ സജ്ജമാക്കേണ്ടതുണ്ട്.

പ്ലാസ്റ്റിക്കിന് ബദലായി പരിസ്ഥിതി സൗഹാര്‍ദ്ദപരവും മൃദുവായതുമായ ചകിരിയെ പരുവപ്പെടുത്തുന്ന സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ഗവേഷകര്‍ ശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നു. കയര്‍ കേരളയിലെ അന്താരാഷ്ട്ര പങ്കാളിത്തം ആഗോള ഇടപെടലുകളും സഹകരണത്തിനുള്ള വഴികളും പുതിയ ഉല്‍‌പ്പന്നങ്ങളെക്കുറിച്ചുള്ള ആശയങ്ങളും സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.


ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് അധ്യക്ഷത വഹിച്ചു. രണ്ടാം കയര്‍ പുനഃസംഘടനയുടെ പ്രധാനപ്പെട്ട ഊന്നല്‍ ചകിരി ഉത്പ്പാദനത്തിലാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 120ചകിരി മില്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ ഇത് 300 ആക്കാനാണ് ലക്ഷ്യമിടുന്നത്.

100 കോടി രൂപയുടെ കയർ ഭൂവസ്‌ത്രം തൊഴിലുറപ്പ് പദ്ധതിയിൽ ഉപയോഗിക്കുന്നതിനുള്ള ധാരണാപത്രം ശിൽപ്പശാലയിൽ ഒപ്പുവയ്‌ക്കും. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് 2000 പേരാണ്‌ ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്‌.മേളയുടെ എല്ലാദിവസവും വൈകിട്ട് നാലുമുതൽ എട്ടുവരെ സാംസ്‌കാരികസന്ധ്യയുണ്ട്‌. എട്ടിന്‌ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി ജി സുധാകരൻ അധ്യക്ഷനാകും.

English Summary: Coir Kerala fair started
Published on: 06 December 2019, 12:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now