Updated on: 12 April, 2023 8:30 PM IST
സമഗ്ര ആരോഗ്യ വികസനം ലക്ഷ്യം: മുരിയാട് പഞ്ചായത്ത് ജീവധാര ആക്ഷൻ ട്രെയിനിങ് പ്രോഗ്രാം

സമഗ്ര ആരോഗ്യ വികസനം ലക്ഷ്യമിട്ട് മുരിയാട് ഗ്രാമപഞ്ചായത്ത് ജീവധാര പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ആക്ഷൻ ടീമിനുള്ള പരിശീലന പരിപാടി ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു.  ജില്ലാ  ഭരണകൂടത്തിൽ നിന്നും എല്ലാ സഹകരണങ്ങളും കളക്ടർ വാഗ്‌ദനം ചെയ്തു.

ആരോഗ്യരംഗത്ത് അടിസ്ഥാന വികസനം, രോഗപ്രതിരോധം, മാതൃ-ശിശു-വയോജന സംരക്ഷണം എന്നീ അടിസ്ഥാന ലക്ഷ്യം കൈവരിക്കുന്നതിനായി 12 ഇന കര്‍മ്മപദ്ധതിക്കാണ് പഞ്ചായത്ത് രൂപം കൊടുത്തത്.  ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യദായക സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന നൂറുപേരടങ്ങുന്ന ആക്ഷന്‍ ടീമിനാണ് പരിശീലനം നൽകിയത്.

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ ആരോഗ്യ സഞ്ജീവനി പോളിസി; അഞ്ച് ലക്ഷം വരെ ഹെൽത്ത് ഇൻഷുറൻസ്

ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും സമ്പൂർണ്ണ സൗഖ്യം പദ്ധതി ലക്ഷ്യമിടുന്നു. സുരക്ഷിത ആഹാരം, നിദ്ര, വ്യായാമം, പരിസര ശുചിത്വം, ലഹരി വിമുക്തി, ശുദ്ധജലം എന്നിങ്ങനെ സമസ്ത മേഖലയിലും ശ്രദ്ധയൂന്നി വ്യക്തിയുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം.

ഇതിനോടനുബന്ധിച്ച് കുടുംബശ്രീ നിർമിക്കുന്ന കുടകളുടെ ലോഗോ പ്രകാശനം കളക്ടർ നിർവഹിച്ചു. 

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് കെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. കെ യു വിജയൻ,  ബാലചന്ദ്രൻ, സുധീർ സെബാസ്റ്റ്യൻ, രതി ഗോപി, സരിത സുരേഷ്, ശ്രീജിത്ത് പട്ടത്ത്, സുനിത രവി, കേസരിമേനോൻ, നന്ദന തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ. ബാലചന്ദ്രൻ, ഭാസുരംഗൻ, സന്തോഷ് ബാബു  എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.

English Summary: Comprehensive health dev objective: Training program for Muriyad Panchayat Jivadhara
Published on: 12 April 2023, 08:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now