Updated on: 19 August, 2022 10:58 PM IST
ഓണം സമൃദ്ധമാക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ ഓഗസ്റ്റ് 29 മുതല്‍

പത്തനംതിട്ട: ഓണം സമൃദ്ധമാക്കാന്‍ വിപുലമായ ക്രമീകരണവുമായി കണ്‍സ്യൂമര്‍ഫെഡ്. ജില്ലയില്‍ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. ജില്ലയിലെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയും തിരഞ്ഞെടുത്ത സഹകരണ സംഘങ്ങളിലൂടെയുമാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. 

ബന്ധപ്പെട്ട വാർത്തകൾ: അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ സംവിധാനവുമായി കണ്‍സ്യൂമര്‍ഫെഡ്

93 ഓണച്ചന്തകള്‍ വഴി 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാനാണ് കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് റീജിയണല്‍ മാനേജര്‍ ബിന്ദു പി നായര്‍ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഓണത്തിന് ഒരു മുറം പച്ചക്കറി: നൂറ് മേനി വിളയിക്കാനൊരുങ്ങി കൃഷി വകുപ്പ്

ഓണം ഒരുക്കാന്‍ ആവശ്യമായ എല്ലാ ഇനങ്ങളും കണ്‍സ്യൂമര്‍ഫെഡ് ഒരു കുടക്കീഴില്‍ ലഭ്യമാക്കും. കൂടാതെ കശുവണ്ടി കോര്‍പ്പറേഷനുമായും മില്‍മയുമായും സഹകരിച്ച് ഓണസദ്യയ്ക്ക് ആവശ്യമായ ഇനങ്ങളും മിതമായ വിലയില്‍ ലഭ്യമാക്കും. പൊതു വിപണിയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ സബ്സിഡി ഇനങ്ങളും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ മറ്റു നിത്യോപയോഗ സാധനങ്ങളും ഈ ചന്തകളില്‍ ലഭിക്കും. വിപണന കേന്ദ്രങ്ങളില്‍ ദിവസേന 75 പേര്‍ക്ക് റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലായിരിക്കും വിതരണം നടത്തുക.

ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്രസര്‍ക്കാര്‍ കൈത്തറി മുദ്രാ ലോണ്‍ പദ്ധതി വിതരണമേള നടന്നു

ഇനം, ഒരു കുടുംബത്തിന് ഒരാഴ്ചയില്‍ നല്‍കേണ്ട അളവ്, നിരക്ക്/കിലോഗ്രാം എന്ന ക്രമത്തില്‍: ജയ അരി, 5 കെ.ജി, 25 രൂപ. കുത്തരി, 5 കെ.ജി, 24 രൂപ. കുറുവ അരി, 5 കെ.ജി, 24 രൂപ. പച്ചരി, 2 കെ.ജി, 23 രൂപ. പഞ്ചസാര, 1 കെ.ജി, 22 രൂപ. ചെറുപയര്‍, 500 ഗ്രാം, 74 രൂപ. വന്‍ കടല, 500 ഗ്രാം, 43 രൂപ. ഉഴുന്ന്, 500 ഗ്രാം, 66 രൂപ. വന്‍പയര്‍, 500 ഗ്രാം, 45 രൂപ. തുവരപരിപ്പ്, 500 ഗ്രാം, 65 രൂപ. മുളക്, 500 ഗ്രാം, 75 രൂപ. മല്ലി, 500 ഗ്രാം, 79 രൂപ. വെളിച്ചെണ്ണ, 500 മില്ലി, 46 രൂപ.

English Summary: Consumerfed Onam markets to make Onam prosperous from 29th August
Published on: 19 August 2022, 09:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now