Updated on: 4 December, 2020 11:19 PM IST

കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിനു തെളിവുണ്ടെന്ന് ശാസ്ത്രജ്ഞര്‍.ഇതു പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച് ഒ )തയാറാകണമെന്നും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍.കോവിഡ് ബാധയുള്ളയാള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണികകളിലൂടെയാണു രോഗം പടരുന്നതെന്നാണ് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്‌ഒ) അറിയിച്ചിരുന്നത്.എന്നാൽ രോഗം വായുവിലൂടെ പകരുമെന്നതിനു തെളിവുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഇക്കാര്യം ചുണ്ടിക്കാട്ടി 32 രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞന്മാര്‍ ഡബ്ല്യുഎച്ച്‌ഒയ്ക്ക് തുറന്ന കത്തയയക്കുകയും ചെയ്തു.

ചുമ്യ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണങ്ങളില്‍ ഉള്ള കൊറോണ വൈറസ് വായുവിലൂടെ പരന്ന് മറ്റുള്ളവര്‍ ശ്വാസമെടുക്കുമ്ബോള്‍ ശരീരത്തിനുള്ളില്‍ കടക്കുമെന്നാണു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.വിശദവിവരങ്ങള്‍ അടുത്ത ആഴ്ച ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിക്കുമെന്നാണ് ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്.പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന തയാറാകണമെന്നും ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
വായുവിലൂടെ വൈറസ് പകരുന്നത് സംബന്ധിച്ച്‌ സംബന്ധിച്ചു ഗവേഷണങ്ങള്‍ രണ്ടു മാസങ്ങളായി നടക്കുന്നുണ്ടെന്നും കൃത്യമായ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന അണുബാധ നിയന്ത്രണ വിഭാഗം ടെക്‌നിക്കല്‍ മേധാവി ഡോ. ബെന്‍ഡേറ്റാ അല്ലെഗ്രാന്‍സി പ്രതികരിച്ചു.

,More than 200 scientists from 32 nations in an open letter to the  WHO, claimed that the coronavirus is airborne and even smaller particles can infect people, a significant departure from the UN health agency's claims so far that COVID-19 is spread primarily through coughs and sneezes.

English Summary: Coronavirus can spread through air says scientists--it's airborne
Published on: 07 July 2020, 01:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now