Updated on: 27 March, 2021 8:42 PM IST
Covid 19 Health Insurance

കുറഞ്ഞ ചെലവിൽ കൊവിഡ് ഇൻഷുറൻസ് സ്വന്തമാക്കാം. ഹ്രസ്വകാല കൊവിഡ് ഇൻഷുറൻസ് പോളിസികളുടെ കാലാവധി നീട്ടി ഐആര്‍ഡിഎഐ. സെപ്റ്റംബര്‍ 30 വരെയാണ് കാലാവധി നീട്ടിയത്

കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കൊറോണ പ്രത്യേക ഇൻഷുറൻസ് പോളിസികളുടെ കാലാവധി നീട്ടി ഐആര്‍ഡിഐഐ. സെപ്റ്റംബര്‍ 30 വരെയാണ് കാലാവധി നീട്ടിയത്. നിലവിലെ കൊവി‍ഡ് വ്യാപനത്തിൻെറ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. കൊറോണ കവച്, കൊറോണ രക്ഷക് എന്നിവയുൾപ്പെടെയുള്ള പോളിസികൾക്ക് ഇത് ബാധകമാണ്.

ഹ്രസ്വകാല Covid ആരോഗ്യ പോളിസികൾ സെപ്റ്റംബർ 30 വരെ നൽകാനും പുതുക്കാനും ഇൻഷുറൻസ് കമ്പനികളെ അനുവദിക്കുമെന്ന് Insurance Regulatory & Dev Authority of India ഇന്ത്യ വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ചികിത്സാചെലവുകൾ കണ്ടെത്തുന്നതിനായി അവതരിപ്പിച്ച രണ്ട് വ്യത്യസ്ത പോളിസികളാണ് കൊറോണ കവചും, കൊറോണ രക്ഷകും. കൊവിഡ് പോളിസികൾ മൂന്നര മാസ കാലാവധി, ആറര മാസ കാലാവധി, ഒൻപത് മാസ കാലാവധി എന്നിങ്ങനെ ഹ്രസ്വകാലങ്ങളിൽ ലഭ്യമാണ്.

കൊവിഡ് കാലത്ത് വിവിധ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു.

കൊറോണ കവച് പോളിസി വിൽപ്പനയിൽ ഒരു മാസം കൊണ്ട് 10 മടങ്ങ് വർധനയാണ് ഉണ്ടായത്. 15 ലക്ഷത്തിൽ നിന്ന് 1.1 കോടിയായി ആണ് പോളിസികൾ ഉയര്‍ന്നത്. കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിനുശേഷവും കൊവിഡ് പോളിസികൾക്ക് തുടർച്ചയായി ഡിമാൻഡ് ഉണ്ട്. വിവിധ കോർപ്പറേറ്റുകളും ജീവനക്കാര്‍ക്ക് ഗ്രൂപ്പ് കൊവിഡ് പോളിസികൾ ലഭ്യമാക്കുന്നുണ്ട്. 

അതേസമയം 2020 ജൂണിന് ശേഷം പോളിസി പ്രതികരണങ്ങൾ കുറഞ്ഞിട്ടുണ്ട്.

English Summary: Covid 19 Health Insurance plans validity has been extended
Published on: 27 March 2021, 08:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now