Updated on: 4 December, 2020 11:18 PM IST
 

ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്

 

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ.
ലോകത്ത് ഭക്ഷണം കിട്ടാതെ വലയുന്നവരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം പ്രവചിക്കുന്നത്. ആഗോള ഭക്ഷണ പ്രതിസന്ധിയെ സംബന്ധിച്ച്‌ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിനു മുന്നാകെ സമര്‍പ്പിച്ച നാലാം വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ലോകത്ത് ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നവരുടെ എണ്ണം ഈ സമയത്ത് ഇരട്ടിയാവും.
ലോകത്തെ മുഴുപ്പട്ടിണിക്കാരുടെ എണ്ണം പതിമൂന്നര കോടിയില്‍ നിന്ന് ഇരുപത്തിയഞ്ചര കോടിയായി ഉയരുമെന്നാണ് പ്രവചനം. മഹാവിപത്ത് തടയാന്‍ അടിയന്തര നടപടികള്‍ വേണമെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രം മുന്നറിയിപ്പ് നല്‍കുന്നു.
 
 
 

പ്രതിസന്ധി രൂക്ഷമാവാനിടയുള്ള രാജ്യങ്ങൾ 

 
പ്രധാനമായും 10 രാജ്യങ്ങളില്‍ പട്ടിണി പ്രതിസന്ധി രൂക്ഷമാവാനിടയുണ്ടെന്നും ഡബ്ല്യു.എഫ്.പി വ്യക്തമാക്കുന്നു. ഡബ്ലു.എഫ്.പിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം യെമന്‍, വെനിസ്വേല, എത്യോപ്യ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, നൈജീരിയ, അഫ്ഗാനിസ്താന്‍, ഹൈതി, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഭക്ഷ്യ ക്ഷാമം നേരിടുന്ന രാജ്യങ്ങള്‍.
ആക്രമണങ്ങള്‍, കാലാവസ്ഥ വ്യതിയാനം, സാമ്പത്തിക മാന്ദ്യം തുടങ്ങിയവ അഭിമുഖീകരിക്കുന്നതാണ് ഈ രാജ്യങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം. ഡബ്ല്യു.എഫ്.പിയുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം സൗത്ത് സുഡാനിലെ ജനസംഖ്യയുടെ 61 ശതമാനം ഭക്ഷണക്ഷാമം നേരിട്ടിട്ടുണ്ട്.വരാന്‍ പോവുന്ന പ്രതിസന്ധിക്കെതിരെ വളരെ വേഗത്തിലും ബുദ്ധിപരമായും പ്രവര്‍ത്തിക്കണമെന്ന്റിപ്പോർട്ടിൽ  ആവശ്യപ്പെട്ടു. 
English Summary: Covid 19 ; World will head for food crisis says UN
Published on: 23 April 2020, 10:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now