Updated on: 4 December, 2020 11:18 PM IST
വിനോദ സഞ്ചാരം പ്രോൽ സാഹിപ്പിക്കുന്നതിൻ്റെ  ഭാഗമായി കേന്ദ്രസർക്കാർ  'കൗ സർക്യൂട്ട് ’ എന്ന  പദ്ധതി തുടങ്ങുന്നു. പുതിയ  പദ്ധതിയിൽ നാടൻ പശുക്കളെയും ടൂറിസത്തിന്റെ ഭാഗമാക്കും.പുതുതായി ആരംഭിച്ച രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതിയുടെ ഭാഗമായാണ് പശു സഞ്ചാര പദ്ധതി.കേരളത്തെ കൂടാതെ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളെ ഏകോപിച്ചാണ് കേന്ദ്രം ഈ  ടൂറിസം പദ്ധതി നടപ്പാക്കുന്നത്.പഠന ഗവേഷണങ്ങൾക്കായി വിദേശ വിദ്യാർഥികൾക്ക് തദ്ദേശീയ പശുഇനങ്ങളപരിചയപ്പെടുത്തുന്നതിനും ,പഠന ഗവേഷണങ്ങൾക്കും ഇത് സഹായകമാകും.ഈ സാധ്യതകൾ മനസിലാക്കിയാണ് കേന്ദ്ര ടൂറിസം വകുപ്പിൻ്റെ  പദ്ധതി. 
പശുപരിപാലനം ജീവിത മാർഗമാക്കിയവരുടെ വരുമാന വർധനവു കൂടിയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.... ക്ഷേത്രങ്ങളിലെ ഗോശാലകളും, പശുവളർത്തൽ കേന്ദ്രങ്ങൾക്കും നാടൻ വലിയ പശുപരിപാലന കേന്ദ്രങ്ങളുള്ളവർക്കും  ഇതുവഴി ടൂറിസം സാധ്യതകൾ തുറക്കുകയാണ്.നാടൻ പശുവിൻ്റെ പാലിൽ നിന്ന് ഉൽപാദിപ്പിക്കുന്ന  നെയ്യ് ,ഗോമൂത്രം,ചാണകം എന്നിവ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ വിറ്റുകൊണ്ട് പശു  അധിഷ്‌ഠിത സമ്പദ്ഘടനയെ പ്രോൽസാഹിപ്പിക്കാനും സാധിക്കും.രാജ്യത്താകമാനം 400ൽ ഏറെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആരംഭിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം .. സർക്കാർ–സ്വകാര്യ പങ്കാളിത്തതോടെ പദ്ധതി നടപ്പാക്കാനും ആലോചിക്കുന്നു. ഓരോ കേന്ദ്രത്തിനും 2 കോടി വരെ സാമ്പത്തിക സഹായം നൽകാനും കേന്ദ്രം പദ്ധതി തയാറാക്കിയിട്ടുണ്ട്. 
 
English Summary: COW CIRCUIT TOURISM PROJECT BY CENTRAL Government
Published on: 05 July 2019, 11:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now