Updated on: 15 November, 2023 4:33 PM IST
സിടിസിആർഐ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ അംഗീകൃത ഗവേഷണ കേന്ദ്രം

തിരുവനന്തപുരം: കേരള സംസ്ഥാന ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ അംഗീകൃത ഗവേഷണ കേന്ദ്രമായി തിരുവനന്തപുരത്തുള്ള കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തെ (സി ടി സി ആർ ഐ) അംഗീകരിച്ചു.

യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സ് മീറ്റിങ്ങിലാണ് സി ടി സി ആർ ഐ ക്ക്  ഈ അംഗീകാര്യം നൽകിയത്. സ്ഥാപനത്തിലെ ആറ് ശാസ്ത്രജ്ഞരെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ പി.എച്ഛ്.ഡി.ഗവേഷണ ഗൈഡുമാരായും അംഗീകരിക്കാൻ യൂണിവേഴ്സിറ്റി തീരുമാനിച്ചു.

സി ടി സി ആർ ഐ ഡയറക്ടർ ഡോ. ജി. ബൈജു, ശാസ്ത്രജ്ഞരായ ഡോ. ടി. മകേഷ്‌കുമാർ, ഡോ. ജെ. ശ്രീകുമാർ, ഡോ. വി. എസ്സ്. സന്തോഷ് മിത്ര, ഡോ. പി. എസ്സ്. ശിവകുമാർ, ഡോ. എം. സെന്തിൽകുമാർ എന്നിവർക്കാണീ അംഗീകാരം ലഭിച്ചത്. 

കംപ്യൂട്ടർ മോഡലിങ്, ബയോഇൻഫൊർമാറ്റിക്സ്, ജീനോമിക് സ്റ്റഡീസ്, ക്ലൈമറ്റ് മോഡലിംഗ്, ജിയോഇൻഫോർമാറ്റിക്സ്, ഡിജിറ്റൽ ഫാമിങ്  തുടങ്ങി കൃഷി ഗവേഷണത്തിലുപയോഗിക്കുന്ന വിവിധ ഡിജിറ്റൽ സാങ്കേതിക വിദ്യകളിൽ യൂണിവേഴ്സിറ്റിയിലെ പി. എച്ഛ്. ഡി. വിദ്യാത്ഥികൾക്ക് സി ടി സി ആർ ഐ യിൽ ഗവേഷണം നടത്തുന്നതിന് സൗകര്യമൊരുക്കുന്നതിനു പുറമേ രണ്ട് സ്ഥാപനങ്ങളും യോജിച്ച്  പുതിയ ഗവേഷണ പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും ഇത് അവസരമൊരുക്കുമെന്ന്  സി ടി സി ആർ ഐ ഡയറക്ടർ ഡോ. ജി. ബൈജു പറഞ്ഞു.

English Summary: CTCRI is an accredited research center of Kerala Digital University
Published on: 15 November 2023, 04:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now