Updated on: 4 December, 2020 11:18 PM IST
 കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രവും സംസ്ഥാന കൃഷി വകുപ്പും കിഴങ്ങുകൃഷി പ്രോത്സാഹിപ്പിക്കാന്‍ കൈകോര്‍ക്കുന്നു. മലയാളികളെ ദുരിതകാലത്തൊക്കെ പട്ടിണി മാറ്റാന്‍ സഹായിച്ച കിഴങ്ങുവര്‍ഗ്ഗങ്ങള്‍ വ്യാപകമായി കൃഷി ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ജീവനി പദ്ധതിയുടെ ഭാഗമായി മരച്ചീനി, മധുരക്കിഴങ്ങ്, ചേന,ചേമ്പ്,കാച്ചില്‍ തുടങ്ങിയ വിളകളാവും കൃഷി ചെയ്യുക. വരുന്ന രണ്ടുമാസം ഇതിന് മുന്‍ഗണന നല്‍കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു.
കിഴങ്ങുഗവേഷണ കേന്ദ്രത്തില്‍ നിന്നും മികച്ച ഇനം വിത്തുകള്‍ ലഭ്യമാക്കാനും തീരുമാനിച്ചു. ബന്ധപ്പെടേണ്ട നമ്പരും മെയില്‍ ഐഡിയും -- Phone- 0471-2598551, E-mail- ctcritvm@yahoo.com
 
Photo courtesy-keralaevergreen.blogspot.com

പ്രധാന കിഴങ്ങുവിളകള്‍ ചുവടെ ചേര്‍ക്കുന്നു.

 മരച്ചീനി

 മലയാളിയെ ക്ഷാമകാലത്ത് ഏറ്റവുമധികം തുണച്ച കൃഷിയാണ് കപ്പ അഥവാ മരച്ചീനി. പാവപ്പെട്ടവന്റെ ആഹാരം എന്ന പദിവിയില്‍ നിന്നും ഇന്ന് പഞ്ചനക്ഷത്ര പരിവേഷം കിട്ടിയ ഒരു ഭക്ഷണ ഇനമാണ് കപ്പ. ഇപ്പോള്‍ പുതുപുതുരൂപങ്ങളണിഞ്ഞ് ഇത് തീന്മേശയില്‍ എത്തുന്നു. വ്യവസായിക പ്രാധാന്യമുള്ള കപ്പയുടെ നൂറാണ് റൊട്ടി നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നത്. കേക്ക്,മിഠായി ഇവയുടെ നിര്‍മ്മാണത്തിലും കപ്പനൂറിന്റെ ഉപയോഗം ഉണ്ട്.

കന്നുകാലി തീറ്റയും മൂല്യവർദ്ധിത ഉത്പന്നങ്ങളും

നൂഡില്‍സ് തുടങ്ങിയ ഉല്പന്നങ്ങള്‍ കപ്പമാവില്‍നിന്നും ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ കപ്പയുടെ വലിയ ഒരു വ്യവസായിക ഉപയോഗം കന്നുകാലിത്തീറ്റ നിര്‍മ്മാണരംഗത്ത് ഉണ്ടായിട്ടുണ്ട്.കപ്പ ചേര്‍ത്ത തീറ്റ നല്‍കുന്ന പശുക്കള്‍ കൂടുതല്‍ പാലുല്പാദിപ്പിക്കുന്നതായി നിരീക്ഷണങ്ങള്‍ തെളിയിക്കുന്നു.കപ്പ ഇലയും നല്ല കാലിത്തീറ്റയാണ്. ഉണക്കിപൊടിച്ച കപ്പ ഇലയില്‍ 20-30 ശതമാനം മാംസ്യമാണ് ഉള്ളത്.
കാലികള്‍ക്ക് ഇത് പ്രിയവുമാണ്.കപ്പയുടെ മുഖ്യമായ വ്യവസായിക പ്രാധാന്യം അതില്‍നിന്ന് ഉല്പാദിപ്പിക്കുന്ന സ്റ്റാര്‍ച്ചിനാണ്. ഭക്ഷ്യ,പേപ്പര്‍,എണ്ണ,തുണി വ്യവസായങ്ങളില്‍ വ്യാപകമായി ഉപയോഗിക്കാറുള്ളതാണ്. ആല്‍ക്കഹോള്‍,ഗ്ലൂ നിര്‍മ്മാണത്തിന് ആവശ്യമായ ഡെക്‌സ്റ്റ്രിന്‍ കപ്പയുടെ മാവില്‍ നിന്നാണ് ഉണ്ടാക്കുന്നത്. ഇതു കൂടാതെ മരച്ചീനിമാവ് ഉപയോഗിച്ച് ഹൈ ഫ്രക്ടോസ് സിറപ്പ് (high fructose syrup),എറിത്ത്രിറ്റോള്‍ മുതലായ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നു.
സംസ്ഥാനത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ പഴയ പദ്ധതിയായിരുന്നു മരച്ചീനിചാരായം. പൊതുജനാഭിപ്രായം എതിരായിരുന്നത് കൊണ്ട് ഉപേക്ഷിക്കേണ്ടിവന്നു.കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, വെള്ളായണി കാര്‍ഷിക കോളേജ്, പ്രാദേശിക കൃഷി ഗവേഷണകേന്ദ്രം കായംകുളം, കുമരകം എന്നിവിടങ്ങളില്‍ വികസിപ്പിച്ച അത്യുത്പാദനശേഷിയും രോഗപ്രതിരോധശേഷിയും കൂടിയ ഇനങ്ങളാണ് ഇപ്പോള്‍ പൊതുവായി ഉപയോഗിക്കുന്നത്.
 
shopbingos.com

മധുരക്കിഴങ്ങ്

 വലിയ പോഷകമൂല്യമുള്ള ഇനമാണ് മധുരക്കിഴങ്ങ്.അന്നജം, മാംസ്യം, കൊഴുപ്പ്, ധാതുലവണങ്ങള്‍,ജീവകം - എ,ജിവകം സി എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.മധുര കിഴങ്ങു കൊണ്ട് ജാം, ജെല്ലി, സ്‌ക്വാഷ്, സോസ്, അച്ചാര്‍ എന്നിവ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാം.

മധുരക്കിഴങ്ങിൽ നിന്നുള്ള ഉത്പന്നങ്ങൾ

ഫിലിപ്പയിന്‍സുകാര്‍ ഇലയും തണ്ടുകളും ഇലക്കറിയായി ഉപയോഗിക്കുന്നു. മധുര കിഴങ്ങിന്റെ അന്നജം അടിസ്ഥാനമാക്കിയുളള ഉത്പ്പന്നങ്ങള്‍ക്ക് ചൈന, കൊറിയ, ജപ്പാന്‍, തെയ്വാന്‍ എന്നീ രാജ്യങ്ങളില്‍ വന്‍ പ്രിയമുണ്ട്. മധുര കിഴങ്ങിന്റെ അന്നജത്തില്‍ നിന്നു ചൈനയില്‍ ആല്‍ക്കഹോള്‍ നിര്‍മ്മിക്കുന്നുണ്ട്.
സിട്രിക് ആസിഡ് ഉല്‍പാദിപ്പിക്കാന്‍ മധുര കിഴങ്ങിന്റെ അന്നജത്തിനു കഴിയും. കോഴിതീറ്റയുടെ നിര്‍മ്മാണത്തിന് ആവശ്യമായ ബീറ്റാ കരോട്ടിന്‍ മധുര കിഴങ്ങില്‍ നിന്നു ഉല്‍പാദിപ്പിക്കാനാവും. മനുഷ്യ ശരീരത്തിനാവശ്യമായ ഫോളിക് ആസിഡിന്റെയും ഇരുമ്പുസത്തിന്റെയും കുറവ് മധുര കിഴങ്ങില്‍ നിന്നു ലഭിക്കും. കുടാതെ മധുര കിഴങ്ങിന്റെ ഇലയില്‍ കരോട്ടിനും അസ്‌കോര്‍ബിക് ആസിഡുമുണ്ട്.
 
(Photo courtesy-communityfarm.in)

കാച്ചില്‍

 മലയാളികളുടെ ഭക്ഷ്യവസ്തുക്കളില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് കാച്ചില്‍. നല്ലതു പോലെ വെന്താണ് ഭക്ഷണത്തിനു ഉപയോഗിക്കേണ്ടത്. പുഴുങ്ങിയ കാച്ചിലും ചമ്മന്തിയും മലയാളിയുടെ രുചിക്കൂട്ടില്‍ പ്രധാനപ്പെട്ട ഒന്നാണ്. ജീവകം സി, ബി 6, നാര്, പൊട്ടാസ്യം, മാംഗനീസ് എന്നിവ കാച്ചിലില്‍ അടങ്ങിയിരിക്കുന്നു.

കാച്ചിലും ആരോഗ്യവും

ധാരാളം പൊട്ടാസ്യവും വളരെ കുറഞ്ഞ തോതില്‍ സോഡിയവും അടങ്ങിയിട്ടുള്ള ആഹാര പദാര്‍ത്ഥമായതിനാല്‍ മനുഷ്യ ശരീരത്തിലെ പൊട്ടാസ്യം - സോഡിയം തുലന നില ക്രമീകരിക്കുവാനും ഹൃദ് രോഗബാധ തടയാനും സഹായിക്കുന്നു.
കാച്ചിലില്‍ പൂരിത കൊഴുപ്പ് കുറവാണ്. ഉരുളന്‍ കിഴങ്ങ് ഉല്പന്നങ്ങളെക്കാളും 'ഗ്ലൈ സീമിക് ഇന്‍ഡെക്സ്' കുറവായതിനാല്‍ ദുര്‍മേദസ്, പ്രമേഹം എന്നീ രോഗങ്ങള്‍ക്ക് വഴി വെക്കുന്നില്ല. ഒരു രാസവളവുമിടാതെ തികച്ചും ജൈവ രീതിയിലും ചെയ്യാവുന്ന ഒരു കൃഷിയാണിത്.
 
(photo courtesy-commons.wikimedia.org)

ചേന

ചേനയുടെ ഔഷധപ്പെരുമ

മലയാളിക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഭക്ഷ്യഇനമാണ് ചേന.മാംസ്യം, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് ,ധാതു ലവണങ്ങള്‍, നാരുകള്‍, കാത്സ്യം, ഫോസ്ഫറസ് , ഇരുമ്പ് ,ജീവകം എ,തയ്മിന്‍ , നിയാസിന്‍, റിബോഫ്ളേവിന്‍ എന്നിവയും അടങ്ങിയിരിക്കുന്ന കാച്ചില്‍ പരമ്പരാഗതമായി നിരവധി ആയുര്‍വേദ, യുനാനി മരുന്നുകളിലെ അഭിവാജ്യ ഘടകമാണ്.
കിഴങ്ങുകള്‍ക്ക് രക്ത ശുദ്ധീകരണത്തിനുള്ള കഴിവുണ്ട്. ആസ്തമ, വയറിളക്കം, അര്‍ശസ്, മറ്റു ഉദര രോഗങ്ങള്‍ക്കും എന്നിവ ഒഴിവാക്കാനും ഇത് സഹായിക്കും. യാതൊരു പ്രയാസവും കൂടാതെ ഇതിനെ വളര്‍ത്തി എടുക്കാം. സ്ഥലമില്ലാതെ വിഷമിക്കുന്നവര്‍ക്കു ചാക്കില്‍ ടെറസ്സിലും വളര്‍ത്താം.
 
(Photo Courtesy- biggro.com)

ചേമ്പ്

മറ്റു കിഴങ്ങുവര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്ന ഒന്നാണ് ചേമ്പ് . കൊളസ്ട്രോള്‍ കുറയ്ക്കാനും അനാവശ്യ കൊഴുപ്പിന് തടയിടാനും സാധിക്കും. തളര്‍ച്ചയും ക്ഷീണവും ഇല്ലാതാക്കി ശാരീരോര്‍ജ്ജവും, മാനസികോര്‍ജ്ജവും നല്‍കാന്‍ ചേമ്പിന് കഴിയും. പ്രമേഹ രോഗികള്‍ക്കും കഴിയ്ക്കാം എന്നതും പ്രത്യേകതയാണ്.
ദിവസവും ചേമ്പ് കഴിച്ചാല്‍ ശരീരഭാരം കൂട്ടാന്‍ കഴിയും.ചേമ്പിലെ കാര്‍ബോ ഹൈഡ്രേറ്റാണ് ഇത് സാദ്ധ്യമാക്കുന്നത്. ചേമ്പിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന സ്റ്റാര്‍ച്ച് ദഹനം എളുപ്പത്തിലാക്കുന്നു. ഡയറിയ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് ചേമ്പ്.

സുദീർഘമായ സൗഖ്യത്തിന് ചേമ്പ്

ചേമ്പ് കഴിക്കുന്നത് ആരോഗ്യമുള്ള മുടിയ്ക്കും വളരെ നല്ലതാണ്. ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നതുകൊണ്ട് താരനേയും, തലമുടി കൊഴിച്ചിലിനേയും, കഷണ്ടിയേയും ഒരു അളവ് വരെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ചേമ്പില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ-യും, സി-യും ധാതുക്കളും ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുവാനും സഹായിക്കുന്നു.
അകാല വാര്‍ദ്ധക്യത്തെ ചെറുക്കുന്നതിന് ചേമ്പിലടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം, ബീറ്റാ കരോട്ടിന്‍, കാത്സ്യം തുടങ്ങിയവ സഹായിക്കുന്നു. ചേമ്പിന്‍ തണ്ടില്‍ നാരുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോളിക് ആസിഡ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചേമ്പിന്‍ തണ്ട് കറിയായി ഉപയോഗിക്കാവുന്ന ഒന്നാണ്.
 
 
 
English Summary: CTCRI promotes cultivation of tuber crops for food security, bhakshya surakshakkayi kizhang vargangal krishi cheyyam
Published on: 23 April 2020, 04:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now