Updated on: 21 May, 2023 9:11 PM IST
മരച്ചീനി മീലിമുട്ട നിയന്ത്രണം സംബന്ധിച്ച വിദഗ്ധരുടെ ചർച്ച സി റ്റി സി ആർ ഐയിൽ

തിരുവനന്തപുരം: വിവിധ ഇനം കാര്‍ഷിക വിളകള്‍ക്ക് മീലിമൂട്ടകള്‍ ഉണ്ടാക്കുന്ന കൃഷി നഷ്ടത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര കിഴങ്ങു വര്‍ഗ ഗവേഷണ സ്ഥാപനം തിരുവനന്തപുരത്തുള്ള ആസ്ഥാനത്തു മെയ് 23 ചൊവ്വാഴ്ച വിദഗ്ധരുടെ ഒരു ചര്‍ച്ചാ  യോഗം നടത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മരച്ചീനിയിലെ ഗുരുതരമായ മൊസൈക് രോഗം 100 ശതമാനം നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ

എന്‍ബിഎഐആര്‍, സിടിസിആര്‍ഐ, കേരള കാര്‍ഷിക സര്‍വകലാശാലാ എന്നിവിടങ്ങളിലെ വിദഗ്ദ്ധ ശാസ്ത്രജ്ഞര്‍ ചര്‍ച്ച നയിക്കും. സംസ്ഥാനത്തെ എല്ലാ കെ വി കെകള്‍, കൃഷി വകുപ്പുദ്യോഗസ്ഥര്‍, തിരഞ്ഞെടുത്ത കര്‍ഷകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍ തുടങ്ങി ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട എല്ലാവരും ചര്‍ച്ചയിലും തുടര്‍ന്നുള്ള ഭാവി രൂപരേഖ അസ്സൂത്രണം ചെയ്യുന്നതിലും പങ്കെടുക്കുമെന്ന് സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ. ജി. ബൈജു പറഞ്ഞു. ന്യൂ ഡല്‍ഹിയിലുള്ള ഐ സി എ ആര്‍ ആസ്ഥാനത്തെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. എസ്സ്. സി. ദുബയ്, ബാംഗ്ലൂര്‍ എന്‍ബിഎഐആര്‍ ഡയറക്ടര്‍ ഡോ. എസ്സ്. എന്‍. സുശീല്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ജൈവ നിയന്ത്രണ പരാന്ന ഭോജിയെ കര്‍ഷകരുടെ തോട്ടങ്ങളില്‍ വ്യാപകമായി പുറത്തിറക്കുന്നതിന്റെ ഭാഗമായി ചടങ്ങില്‍ വെച്ച് എല്ലാ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്കും, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, പുരോഗമന കര്‍ഷകര്‍ക്കും ഇത് വിതരണം ചെയ്യും. മരച്ചീനിയെ ആക്രമിക്കുന്ന വിവിധ മീലിമൂട്ടകളെക്കുറിച്ചും  ഇവയ്ക്കെതിരെയുള്ള   പരാന്നഭോജികളുടെ ഉപയോഗത്തെക്കുറിച്ചും വിദഗ്ദ്ധര്‍ സാങ്കേതിക സെഷനില്‍ ക്ലാസ്സുകളെടുക്കുമെന്നും  ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ഇ. ആര്‍. ഹരീഷ് അറിയിച്ചു.

മീലിമൂട്ടകളെ കുറിച്ച്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന അഞ്ചാമത്തെ പ്രധാന ഭക്ഷ്യവിളയായ മരച്ചീനി ഉള്‍പ്പെടെ നിരവധി വിളകളുടെ മുഖ്യ ശത്രുക്കള്‍ മൂന്നിനം മീലിമൂട്ടകളാണ്. സാധാരണ കാഴ്ചയില്‍ വലിയവ്യത്യാസം കാണുകയില്ല. ഈ കീടങ്ങളില്‍ പലതും ആകസ്മികമായി നമ്മുടെ രാജ്യത്ത് എത്തിച്ചേര്‍ന്നതാണ്. 2008-ല്‍ ശ്രീലങ്കയില്‍ നിന്ന് രാജ്യത്തെത്തിയ പപ്പായ മീലിമൂട്ട നിരവധി വിളകള്‍ക്ക് ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തിയ പരദേശ കീടങ്ങളില്‍ ഏറ്റവും മുഖ്യമാണ്. 

ഈ മൂന്നു മീലിമൂട്ടകളില്‍ മരച്ചീനിക്ക് ഏറ്റവും അപകടകാരി  കസ്സാവാ മീലിബഗ് ആണ്, ഇന്ത്യയില്‍ ഇതിന്റെ സാന്നിദ്ധ്യം ആദ്യമായി കണ്ടെത്തിയത് 2020 ഏപ്രിലില്‍ തൃശ്ശൂരില്‍ നിന്നാണ്. ബാംഗ്ലൂരിലെ നാഷണല്‍ ബ്യൂറോ ഓഫ് അഗ്രികള്‍ച്ചറല്‍ ഇന്‍സെക്ട് റിസോഴ്സസ് (എന്‍ബിഎഐആര്‍) ആണ് ഇന്ത്യയില്‍ ആദ്യമായി ഇത് റിപ്പോര്‍ട്ട്   ചെയ്തത്. മരച്ചീനി മീലിമൂട്ടകളില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളെയും തായ്ലണ്ടിനെയും രക്ഷിച്ച കടന്നല്‍ വിഭാഗത്തില്‍പ്പെട്ട പരാന്നഭോജിയായ അനഗൈറസ് ലോപേസിയെ ബാംഗ്‌ളൂരിലുള്ള സ്ഥാപനം   2021-ഇല്‍ എല്ലാ നിയമങ്ങള്‍ക്കും വിധേയമായി നമ്മുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത് അവരുടെ ലാബില്‍ പഠനവിധേയമാക്കി പുറത്തിറക്കി. പിന്നീടതിനെ 2022-ഇല്‍ തമിഴ് നാട്ടിലും കഴിഞ്ഞ മാസം തൃശൂരും വിതരണം ചെയ്തു.

English Summary: CTCRI to hold Brainstorming session on Mealybug management
Published on: 21 May 2023, 08:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now