സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആർ കെ വി വൈ - തരിശു നില കൃഷി പദ്ധതിയിൽ കിഴങ്ങുവർഗ വിളകൾ, വാഴ, നെല്ല്, എന്നിവ തരിശ്ശ് നിലത്തു കൃഷി ചെയ്യുന്നതിന് സബ്സിഡിക്കുള്ള അപേക്ഷ ഇടുക്കി സേനാപതി കൃഷി ഭവനിൽ സ്വീകരിക്കും.
നിബന്ധനകൾ
1. മൂന്നു വർഷം തരിശ്ശ് കിടന്ന സ്ഥലമായിരിക്കണം.
2. തരിശ്ശ് ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യണം.
3.കർഷകൻ ഉൾപ്പെട്ട തരിശ്ശ് സ്ഥലത്തിൻറെ ഫോട്ടോ
4. കൃഷി ചെയ്തതിന്റെ കർഷകൻ ഉൾപ്പെടെയുള്ള ഫോട്ടോ.
5. വിളകൾ നിർബന്ധമായും വിള ഇൻഷുറൻസ് പദ്ധതിയിൽ ഇൻഷുർ ചെയ്തിരിക്കണം.Photo crops, including those of the farmer who cultivated it, must be insured under the crop insurance scheme.
6.ഓൺലൈൻ അപേക്ഷ AIMS പോർട്ടലിൽ സമർപ്പിക്കണം.
7. പാട്ടം സ്ഥലത്തു കൃഷി ചെയ്യുന്നതിന് സ്ഥലം ഉടമയുടെ അപേക്ഷയും കരം അടച്ച രസീത് കോപ്പി, ബാങ്ക് പാസ് ബുക്ക് കോപ്പി, ആധാർ കാർഡ് കോപ്പി എന്നിവ സമർപ്പിക്കണം.
8. കൃഷി ചെയ്യുന്ന ആളുടെ അപേക്ഷയും മുദ്ര പത്രത്തിലുള്ള പാട്ട കരാർ ഉടമ്പടി, ( കൃഷി ഭവനിൽ നിന്നും നൽകുന്ന ഫോർമാറ്റിൽ)
9. ആധാർ കാർഡ് കോപ്പി, ബാങ്ക് പാസ് ബുക്ക് കോപ്പി, എന്നിവ കൃഷി ഭവനിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് കൃഷി ഭവനെ സമീപിക്കണമെന്നും കൃഷി ഓഫീസർ അറിയിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സർക്കാർ സബ്സിഡിയോടെ കാർഷിക ഉപകരണങ്ങൾ അന്വേഷിക്കുകയാണോ?
#Paddy#Subsidy#Krishi#Idukki#Krishibhavan#Agriculture#Krishijagran