കറിവേപ്പില ഉപയോഗിച്ച് കായ ഉപ്പേരിയിലെ ഓക്സീകരണ പ്രക്രിയ നിയന്ത്രിക്കാൻ കഴിയും. ഉണക്കിപ്പൊടിച്ച ആൻറിഓക്സിഡന്റുകളുടെ അളവ് കൂടുതലുള്ളതിനാൽ ഏത്തയ്ക്ക കഷണങ്ങൾക്കൊപ്പം കറിവേപ്പില ഉണക്കിപ്പൊടിച്ച് 0.02% അളവിൽ എണ്ണയിൽ ചേർത്താണ് ഉപ്പേരി തയാറാക്കേണ്ടത് .
നൈട്രജൻ വാതകം നിറച്ച ലാമിനേറ്റഡ് കവറുകളിൽ കായ ഉപ്പേരി മൂന്നു മാസം വരെ കനച്ചു പോകാതെ സംഭരിച്ചുവയ്ക്കാനാകും . ലാമിനേറ്റഡ് കവറുകളിൽ ഉപ്പേരി നിറച്ചശേഷം വാക്വം പാക്കേജിങ് മെഷീൻ ഉപയോഗിച്ച് പായ്ക്കറ്റിനുള്ളിലെ ഓക്സിജൻ പൂർണമായും നീക്കുന്നു. പിന്നീട് നൈട്രജൻ വാതകം നിറച്ച് സീൽ ചെയ്യുന്നു. പായ്ക്കറ്റിനുള്ളിലെ വായുവിന്റെ അഭാവവും നൈട്രജൻ വാതകത്തിന്റെ സാന്നിധ്യവും ഓക്സീകരണം തടസ്സപ്പെടുത്തുകയും ഉൽപന്നത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഉയർന്ന തോതിൽ ആൻറിഓക്സിഡന്റുകളടങ്ങിയ കറിവേപ്പില ഉണക്കിപ്പൊടിച്ചത് 0.02% അളവിൽ ചേർത്ത് കായ ഉപ്പേരിയുണ്ടാക്കുകയും അവ നൈട്രജൻ നിറച്ച ലാമിനേറ്റഡ് കവറുകളിൽ നിറച്ച് സുക്ഷിക്കുകയും ചെയ്താൽ കേടുകൂടാതെ മൂന്നു മാസംവരെ സംഭരിച്ചു വയ്ക്കാനാകും .
കറിവേപ്പില 50 ഡിഗ്രി സെൽഷ്യസിൽ ഉണക്കിപ്പൊടിച്ചെടുക്കാം. പോളിത്തീൻ കവറുകളെക്കാൾ 70 പൈസ മാത്രമേ ലാമിനേറ്റഡ് കവറുകൾക്ക് അധികച്ചെലവുള്ളൂ.