ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'മണ്ഡൂസ്' ചുഴലിക്കാറ്റ് ഡിസംബർ 9 ന് അർദ്ധരാത്രിയോടെ പുതുച്ചേരിക്കും, അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയ്ക്കും ഇടയിൽ തീരം കടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ തമിഴ്‌നാട്ടിൽ പലയിടത്തും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച അറിയിച്ചു.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ഡിസംബർ 6 വരെ നിലനിൽക്കുകയും, അത് വീണ്ടും ഒരു "അഗാധ ന്യൂനമർദം" ആയി മാറുകയും ഒപ്പം ബുധനാഴ്ച വരെ ചെന്നൈയിൽ നിന്ന് 750 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുകയും ചെയ്തു. വ്യാഴാഴ്ച പുറത്തിറക്കിയ ബുള്ളറ്റിനിൽ, കാരയ്ക്കലിൽ നിന്ന് കിഴക്ക്-തെക്ക് കിഴക്ക് 500 കിലോമീറ്റർ അകലെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ''മണ്ഡൂസ്' എന്ന ചുഴലിക്കാറ്റ് രൂപം കൊണ്ടെന്ന് IMD അറിയിച്ചു.
ഡിസംബർ 9 ന് അർദ്ധരാത്രിയോടെ മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റ് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി നീങ്ങി വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, ദക്ഷിണ ആന്ധ്രാപ്രദേശ് തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിൽ കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി IMD ബുള്ളറ്റിൻ അറിയിച്ചു.
ചെന്നൈയിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് പുതുച്ചേരി സ്ഥിതി ചെയ്യുന്നത്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ തമിഴ്‌നാട് സർക്കാർ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: തിരക്കേറിയ ജീവിതരീതിയെ മറികടക്കാൻ ആയുർവേദം!!