ഒഡീഷ തീരത്ത് ന്യൂനമർദ്ദം കര കയറിയതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ നേരിയ തോതിലുള്ള മഴ മാത്രമാണ് ഉണ്ടാവുക. നാളെ തിരുവോണനാളിൽ നേരിയതോതിൽ ചാറ്റൽമഴയും കൂടുതൽ സമയം വെയിൽ ലഭ്യമാകുന്ന തരത്തിലുള്ള അന്തരീക്ഷസ്ഥിതി ആണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വടക്കേ ഇന്ത്യയിൽ ന്യൂനമർദ്ദം ഫലമായി അടുത്ത ദിവസങ്ങളിൽ മഴക്ക് അനുകൂലമായ അന്തരീക്ഷസ്ഥിതി ആണുള്ളത്.
ഈ മാസം 25നും 28നും മധ്യേ ഒഡീഷ തീരത്ത് മറ്റൊരു ന്യൂനമർദ്ദ സാധ്യതയും കാണുന്നുണ്ട്. പക്ഷേ ഇതുമൂലം മഴ ലഭ്യമാകുന്ന സ്ഥലങ്ങളോ, കാറ്റിൻറെ പാറ്റണോ കൃത്യമായി അറിയാൻ സാധിച്ചിട്ടില്ല.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
പ്രത്യേക ജാഗ്രത നിർദേശം
21-08-2021: തെക്ക്-പടിഞ്ഞാറൻ, മധ്യ-പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.