അത്തം കറുത്താൽ ഓണം വെളുക്കും എന്നാണ് മലയാളികളുടെ വിശ്വാസം. കേരളത്തിൽ പലയിടങ്ങളിലും ഇന്നലെ മഴ സജീവമായിരുന്നു. അതുകൊണ്ടുതന്നെ പൊന്നോണ നാളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒഡീഷ തീരത്ത് രൂപപ്പെടുന്ന ന്യൂനമർദ്ദം സംസ്ഥാനത്ത് മഴ സാധ്യത വർധിപ്പിക്കുന്നു. തമിഴ്നാട് തീരത്ത് പതിനഞ്ചാം തീയതി രൂപപ്പെടുന്ന ചക്രവാത ചുഴി കേരളത്തിൽ തിരുവോണനാളിൽ മഴയുണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നു.

മഴയുടെ ശക്തി ഏറിയും കുറഞ്ഞും ഇടവേളകളോടെ എല്ലാ ജില്ലകളിലും ഇന്ന് മഴ ലഭിക്കും. വടക്കൻ കേരളത്തിൽ താരതമ്യേന മഴ കൂടും. മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും കേരളത്തിലുടനീളം കാണപ്പെടുക.
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദേശം
13-08-2021: തെക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തെക്ക്- കിഴക്കൻ ബംഗാൾ ഉൾക്കടലിൻറെ സമീപത്തും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
14-08-2021 മുതൽ 16-08-2021 വരെ: തെക്ക്, മധ്യ- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
13-08-2021 മുതൽ 16-08-2021 വരെ: തെക്ക് പടിഞ്ഞാറ്, മധ്യ പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....