Updated on: 15 August, 2021 6:59 AM IST
കനത്ത മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ആന്ധ്രതീരത്ത് രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ എല്ലായിടത്തും ഇന്ന് മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ മഴ ശക്തമാകും. ഓഗസ്റ്റ് 17ന് രൂപംകൊള്ളുന്ന ചക്രവാത ചുഴി മഴയുടെ തോത് വർദ്ധിപ്പിക്കും. ഇപ്പോൾ നിലവിലുള്ള അന്തരീക്ഷസ്ഥിതി കണക്കിലെടുത്താൽ ഓണനാളിൽ കനത്ത മഴയ്ക്ക് സാധ്യതയേറുന്നു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദേശം

15-08-2021 മുതൽ 18-08-2021 വരെ: തെക്ക്-പടിഞ്ഞാറൻ, മധ്യ- പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

15-08-2021 മുതൽ 17-08-2021 വരെ: ആന്ധ്രാ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
English Summary: daily weather update15/8/2021
Published on: 15 August 2021, 06:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now