Updated on: 4 August, 2021 9:00 AM IST
DCB Health Plus FD

നിക്ഷേപിക്കുന്ന തുകയുടെ സുരഷിതത്വവും, തുടർച്ചയായ വർദ്ധനവും അനുസരിച്ചാണ് നമ്മളെല്ലാം നിക്ഷേപം നടത്താൻ ബാങ്കുകൾ തെരഞ്ഞെടുക്കുന്നത്. നിക്ഷേപങ്ങളുടെ കാലയളവ് അനുസരിച്ച് പല ബാങ്കുകളും ആകർഷകമായ പലിശനിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്കിന് പുറമെ മറ്റ് ചില ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികളുമുണ്ട്. അത്തരത്തിലുള്ള ഒരു പദ്ധതി ആരംഭിച്ചിരിക്കുകയാണ് ഡിസിബി ബാങ്ക്.

എന്താണ് ഡിസിബി ഹെൽത്ത് പ്ലസ്?

സ്വകാര്യ ബാങ്കായ ഡിസിബി, ഡിസിബി ഹെൽത്ത് പ്ലസ് ഫിക്സഡ് ഡിപ്പോസിറ്റ് എന്ന പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതി ആരംഭിച്ചിട്ടുണ്ട്. 700 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 6.4 ശതമാനം പലിശ ലഭിക്കും. താരതമ്യേന ഉയർന്ന സ്ഥിരനിക്ഷേപ പലിശക്കൊപ്പം മെഡിക്കൽ ആനുകൂല്യങ്ങളും ലഭിക്കും എന്നതാണ് എഫ്ഡിയുടെ പ്രത്യേകത. ചില മരുന്നുകൾക്ക് ചെലവു കുറയും എന്നതിനൊപ്പം, ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും.

ഡിസിബി പ്ലസിലൂടെ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ

ഫാർമസി ചെലവുകൾ, ഫിസിഷ്യൻമാർ, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനങ്ങൾ, എമർജൻസി മെഡിക്കൽ സർവീസുകൾ എന്നിവയുടെ ചെലവുകൾ ഈ പ്ലാനിൽ ഉൾപ്പെടും. ഡോക്ടര്‍മാരുടെ ടെലി കൺസൾട്ടേഷൻ സേവനങ്ങളും സൗജന്യമായി ലഭിക്കും. ഐസിഐസിഐ ലോംബാർഡ് ഐഎൽടേക്ക്കെയർ ആപ്പ് ഡൗൺലോഡ് ചെയ്തുകൊണ്ട് ഈ സേവനങ്ങൾ ലഭ്യമാക്കാം.

ഡിസിബി ഹെൽത്ത് പ്ലസ് ഫിക്സഡ് ഡിപ്പോസിറ്റ് ഉപഭോക്താക്കൾക്ക് ആപ്പിൾ സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഈ ആനുകൂല്യങ്ങൾ ഒരു വർഷത്തേക്കാണ് ലഭിക്കുന്നത്. ഫിക്സഡ് ഡിപ്പോസിറ്റ് കാലാവധി തീരുന്നതുവരെ ഓരോ വര്‍ഷവും നിക്ഷേപകർക്ക് സമാനമായ ആനുകൂല്യങ്ങൾ ലഭ്യമാകും.

നിക്ഷേപ തുക അനുസരിച്ചാണ് മെഡിക്കൽ ആനുകൂല്യം ലഭിക്കുക

ICICI ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് ഈ ആനുകൂല്യങ്ങൾ. സ്ഥിര നിക്ഷേപത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 10,000 രൂപയാണ്. എന്നാൽ മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിൽ നടത്തുന്ന നിക്ഷേപങ്ങൾക്കാണ് ഫാർമസി ചെലവുകളിൽ ഇളവ് ലഭിക്കുക. അതേസമയം 10,000 രൂപക്ക് മുകളിൽ നിക്ഷേപം നടത്തുന്നവര്‍ക്ക് ടെലി കൺസൾട്ടേഷൻ ഇളവുകൾ ലഭിക്കും.

നിക്ഷേപം നടത്താനാവശ്യമായ യോഗ്യതകൾ

18 വയസ് മുതൽ 70 വയസ് വരെയുള്ളവർക്ക് ഈ പദ്ധതിയിൽ നിക്ഷേപം നടത്താം. മുതിർന്ന പൗരൻമാർക്ക് അധിക പലിശ ലഭ്യമാകും. മൂന്ന് ലക്ഷം രൂപക്ക് മുകളിൽ അതേസമയം അഞ്ച് ലക്ഷം രൂപയിൽ താഴെ നടത്തുന്ന നിക്ഷേപങ്ങൾക്ക് 500 രൂപയാണ് ഫാർമസി ഇളവായി ലഭിക്കുക. നേരിട്ടുള്ള രണ്ട് ഡോക്ടർ കൺസൾട്ടേഷനും 10 ടെലി കൺസൾട്ടേഷനും സൗജന്യമായി ലഭിക്കും. 25 ലക്ഷം രൂപക്ക് മുകളിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് 10 സൗജന്യ ടെലി കൺസൾട്ടേഷൻ, നേരിട്ടുള്ള ഡോക്ടർ കൺസൾട്ടേഷൻ. 3,000 രൂപ വരെയുള്ള ഫാർമസി ബിൽ ഇളവ് എന്നീ ആനുകൂല്യങ്ങളാണ് ലഭിക്കുക.

English Summary: DCB Health Plus FD: Free Health care benefits along with fixed deposits
Published on: 04 August 2021, 08:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now