സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡൽഹി പോലീസ് കോൺസ്റ്റബിൾ (എക്‌സിക്യുട്ടീവ്) പരീക്ഷക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്ക് 5056 ഉം വനിതകൾക്ക് 2491 ഒഴിവുകളുമാണുള്ളത്. കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ 2023 നവംബർ 14 മുതൽ 2023 ഡിസംബർ 15 വരെ വിവിധ ഘട്ടങ്ങളിലായി നടക്കും. കേരളത്തില്‍ നാല് പരീക്ഷാകേന്ദ്രമുണ്ടായിരിക്കും. പരീക്ഷാ തീയതി ഔദ്യോഗിക വൈബ്സൈറ്റായ https://ssc.nic.in ൽ പ്രസിദ്ധീകരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ നേവിയിലെ ട്രേഡ്‌സ്മാൻ മേറ്റ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
അവസാന തീയതി
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 30 ആണ്.
അപേക്ഷ ഫീസ്
100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾക്കും എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ടവർക്കും വിമുക്ത ഭടന്മാർക്കും അപേക്ഷാ ഫീസില്ല.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (10/09/2023)
ശമ്പളം
21,700-69,100 രൂപ.
യോഗ്യത
അംഗീകൃത ബോര്‍ഡില്‍നിന്ന് നേടിയ പ്ലസ്ടു (സീനിയര്‍ സെക്കന്‍ഡറി) വിജയം.
ഡല്‍ഹി പോലീസില്‍ ജോലി ചെയ്യുന്നവരുടെയും (മള്‍ട്ടിടാസ്‌കിങ് സ്റ്റാഫുള്‍പ്പെടെ) വിരമിച്ചവരുടെയും മരണപ്പെട്ടവരുടെയും മക്കള്‍, ബാന്‍ഡ്സ്മാന്‍, ബ്യൂഗ്‌ളര്‍, മൗണ്ടഡ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍, ഡെസ്പാച്ച് റൈഡര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്നവരുമാണെങ്കില്‍ 11-ാംക്ലാസ് വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സുണ്ടായിരിക്കണം. ലേണിങ് ലൈസന്‍സ് പരിഗണിക്കില്ല.
ബന്ധപ്പെട്ട വാർത്തകൾ: ഡിആർഡിഒയിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
പ്രായപരിധി
01.07.2023-ന് 18-25 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പ്രതിനിധാനംചെയ്ത് ദേശീയതലത്തിലോ രാജ്യത്തെ പ്രതിനിധാനംചെയ്ത് അന്തര്‍ദേശീയതലത്തിലോ പങ്കെടുത്ത കായികതാരങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 10 വര്‍ഷത്തെ) ഇളവ് ലഭിക്കും. കായിക ഇനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹം ചെയ്യാത്ത വിവാഹമോചിതകള്‍ക്കും അഞ്ചുവര്‍ഷത്തെ വയസ്സിളവ് ലഭിക്കും. ഡല്‍ഹി പോലീസില്‍ ജോലി ചെയ്യുന്നവരുടെയും (മള്‍ട്ടിടാസ്‌കിങ് സ്റ്റാഫുള്‍പ്പെടെ) വിരമിച്ചവരുടെയും മരണപ്പെട്ടവരുടെയും മക്കള്‍ക്ക് 29 വയസ്സ് വരെ അപേക്ഷിക്കാം.