Updated on: 4 December, 2020 11:18 PM IST

മറയൂർ ശർക്കരയ്ക്ക് പിന്നാലെ  ഇപ്പോൾ മറയൂരിലെ ചക്കയ്ക്കും പ്രിയമേറുകയാണ്. മറ്റുസ്ഥലങ്ങളിൽ വിളയുന്നതിനേക്കാൾ മറയൂരിലെ ചക്കയ്ക്കും കരിമ്പിനും മധുരം കൂടുതലാണ് ഇവയ്ക്കു പ്രിയമേറാൻ കാരണം .കാലാവസ്ഥ, സമുദ്ര നിരപ്പിൽ നിന്നുമുള്ള ഉയരം തുടങ്ങി ഭൂശാസ്ത്രപരമായ പ്രത്യേകതകൾ തന്നെയാണ് ഇവയെ ഇത്ര മധുരമുള്ളതാക്കുന്നത്. 

കേരളത്തില്‍ ചക്ക സീസണ്‍ ആരംഭിച്ചുകഴിഞ്ഞാല്‍ തമിഴകം ഇരുകൈയും നീട്ടിയാണ് ചക്കയെയും ചക്ക ഉത്പന്നങ്ങളെയും സ്വീകരിക്കുന്നത്. അതിനാല്‍ ലോഡുകണക്കിന് ചക്കയാണ് അതിര്‍ത്തി കടന്നു പോകുന്നത്.തമിഴ്‌നാട്ടില്‍ അത് ചുളയും ചക്കയുമായി വിറ്റഴിക്കും. മറയൂരിലെ  ചക്കയ്ക്ക്  തമിഴ്‌നാട്ടിലും ആവശ്യക്കാർ ഏറെയാണ്.വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ച് റോഡരികുകളിൽ വിൽപന നടത്തുന്നത്  പ്രദേശവാസികൾക്കും  നല്ലൊരു വരുമാന മാർഗമായിരിക്കുകയാണ്. ചക്കയുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ 50 രൂപ മുതൽ 200 രൂപ വരെയാണ് വില..കേരളത്തില്‍ മഴ ആരംഭിച്ചുകഴിഞ്ഞാല്‍ വ്യാപാരികള്‍ ചിപ്‌സ് വ്യാപാരത്തിലേക്ക് തിരിയുകയാണ് പതിവ്. ഒരു കിലോ ചിപ്‌സിന് 300 രൂപയാണ് വില .

English Summary: Demand for Marayur jackfrut is increasing
Published on: 19 June 2019, 03:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now