Updated on: 4 December, 2020 11:19 PM IST
spices

സുഗന്ധ വ്യഞ്ജനങ്ങള്‍ കൊറാണയ്‌ക്കെതിരെ രോഗപ്രതിരോധ ശേഷി വളര്‍ത്താന്‍ ഫലപ്രദമെന്ന കണ്ടെത്തൽ കേരളത്തിലെ സുഗന്ധ വ്യഞ്ജന വിളകള്‍ക്കു ഗുണകരമായെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ജൂണ്‍ മാസത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സുഗന്ധ വ്യഞ്ജന കയറ്റുമതിയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞള്‍, മല്ലി, ജീരകം, ഉലുവ, ജാതിക്ക, ചതകുപ്പ, സുഗന്ധ തൈലങ്ങള്‍ എന്നിവയാണ് കയറ്റി അയച്ച പ്രധാന ഉല്‍പ്പന്നങ്ങള്‍.വാണിജ്യ സംഘടനയായ അസോചം പുറത്തുവിടുന്ന കണക്കനുസരിച്ച് രാജ്യത്ത് നിന്നും ജൂണ്‍ മാസത്തില്‍ കയറ്റുമതി 34 ശതമാനം ഉയര്‍ന്ന് 2690 കോടിയോളം രൂപ(359 ദശലക്ഷം ഡോളര്‍)യുടേതായി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 292 ദശലക്ഷം ഡോളറിന്റെ സുഗന്ധവ്യഞ്ജനമാണ് കയറ്റി അയച്ചത്.

 

Finding that spices are effective in boosting the immune system against corona virus ,export of  India's spice exports grew sharply in June.

spices

അമേരിക്ക, യുകെ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, കാനഡ, ഓസ്ട്രേലിയ, യുഎഇ, ഇറാന്‍, സിങ്കപ്പൂര്‍, ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇവ കയറ്റി അയച്ചത്. മൊത്തം വസ്തുക്കളുടെ കയറ്റുമതിയില്‍ 12.41 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി നില്‍ക്കുമ്പോഴാണ് സുഗന്ധ വ്യഞ്ജന കയറ്റുമതി കൂടിയതെന്നും അസോചം ചൂണ്ടിക്കാട്ടുന്നു.

സുഗന്ധവ്യഞ്ജനങ്ങള്‍ ശക്തമായ രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള പരമ്പരാഗത അറിവ് പ്രകാശിപ്പിക്കാന്‍ ആയുഷ് മന്ത്രാലയം നടത്തുന്ന പരിശ്രമം മൂലം ഇന്ത്യക്കാര്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ലോകമാകെ ഈ പ്രവണത ശക്തമാകുന്നുമുണ്ട്

English Summary: Demand for spices increase in post covid times
Published on: 21 July 2020, 09:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now