രാജ്യത്ത് ഡെങ്കിപ്പനിയുടെ കേസുകള്‍ ( Dengue Fever ) ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. ഒപ്പം തന്നെ കോവിഡും ( Covid 19 ). ഡെങ്കിപ്പനിയും കോറോണയും വൈറസ് മൂലം ആണ് ഉണ്ടാകുന്നത് എന്നത് കൊണ്ട് തന്നെ രണ്ടും തമ്മിലുള്ള സാമ്യതയും ഏറെക്കുറെ ഒന്നാണ്.
പനിയാണ് രണ്ട് രോഗങ്ങളുടെയും പ്രധാനലക്ഷണങ്ങളിൽ ഒന്ന്. കൂടെ ശരീരവേദന, ക്ഷീണം, തലവേദന, ഓക്കാനം, ശരീരം തളരുന്നത് പോലെ തോന്നുക, എന്നിങ്ങനെ പോലുള്ള ലക്ഷണങ്ങളും കാണപ്പെടുന്നു. ഇവയുടെ ലക്ഷണങ്ങൾ ഒന്നായത് കൊണ്ട് എങ്ങനെ ഇവ രണ്ടും തിരിച്ചറിയാം എന്നത് പ്രയാസമേറിയ കാര്യമാണ്.
ഡെങ്കിപ്പനിയും കോവിഡും തിരിച്ചറിൻ കഴിയുമോ ?
രണ്ട് രോഗങ്ങളിലും ശക്തമായ പനി കാണപ്പെടാം. കൊവിഡ് രോഗികളില്‍ എല്ലായ്‌പോഴും പനി കാണണമെന്നില്ല, മറ്റു ലക്ഷണങ്ങൾ ആയിരിക്കാം. എന്നാല്‍ ഡെങ്കു വരികയാണെകിൽ പനി നിര്‍ബന്ധമായും കാണുന്നതാണ്. പക്ഷെ പനി വന്നാലും തിരിച്ചറിയാന്‍ നിലവിൽ ടെസ്റ്റുകള്‍ ചെയ്യുക എന്നതല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ല. അതുകൊണ്ട് തന്നെ ഒരിക്കലും സ്വയം രോഗനിര്‍ണയം നടത്തുകയോ സ്വയം ചികിത്സയ്ക്ക് മുതിരുകയോ ചെയ്ത് അപകടം ക്ഷണിച്ചു വരുത്തരുത്.
ഒരേസമയം ഒരു വ്യക്തിയില്‍ ഈ രണ്ട് രോഗങ്ങളും കാണാന്‍ സാധ്യതയില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത് എങ്കിലും നമ്മൾ തീർച്ചയായും മുൻകരുതലുകൾ എടുക്കുക എന്നതാണ് ഏറ്റവും പ്രാധാന്യം
വീടും പരിസരവും ഇപ്പോഴും വൃത്തിയാക്കി സൂക്ഷിച്ചു ഡെങ്കു കൊതുകുകളെ പ്രതിരോധിക്കുക. കൊതുകുകളെ ഇല്ലാതാക്കാനുള്ള പല തരത്തിലുള്ള ക്രീമുകളും ഇന്ന് നിലവിൽ ഉണ്ട്. അവ ഉപയോഗിക്കുക. വീടിന്റെ പരിസരത്തു വെള്ളം കെട്ടി നിർത്താനുള്ള സാധ്യതകൾ ഒഴിവാക്കുക.
കൊവിഡ് പ്രതിരോധത്തിനായി എപ്പോഴും മാസ്‌ക് ധരിക്കുക. സാനിറ്റൈസർ ഉപയോഗിക്കുക. കയ്യും മൂക്കും വായും ശുചിയാക്കി സൂക്ഷിക്കുക.