Updated on: 27 June, 2022 7:00 PM IST
വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനവുമായി മൃഗസംരംക്ഷണ വകുപ്പ്

വീട്ടുപടിക്കല്‍ മൃഗചികില്‍സാ സേവനവും രാത്രികാല മൃഗചികില്‍സാ സേവനവും ഉള്‍പ്പെടെ വിവിധ പദ്ധതികളുമായി ജില്ലാ മൃഗസംരക്ഷണ വകുപ്പ്. വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെ കര്‍ഷകര്‍ക്ക് മൃഗചികില്‍സാ സേവനം ലഭ്യമാക്കുന്നതിനായി ജില്ലയിലെ എട്ട് ബ്ലോക്കുകളിലെ മൃഗസംരക്ഷണ സ്ഥാപനങ്ങളില്‍ രാത്രികാല അടിയന്തിര മൃഗചികില്‍സാ സേവന കേന്ദ്രം പ്രവര്‍ത്തിക്കുന്നു. പദ്ധതി മുഖേന അവശ്യ മരുന്നുകള്‍ 24 മണിക്കൂറും കര്‍ഷകര്‍ക്ക് ലഭ്യമാകുന്നുണ്ട്. ഈ പദ്ധതിക്ക് 46,59,720 രൂപ വിനിയോഗിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. അജിലാസ്റ്റ് അറിയിച്ചു. കര്‍ഷകരുടെ വീട്ടുപടിക്കല്‍ സേവനം ലഭ്യമാക്കുന്നതിനു വേണ്ടി വെറ്ററിനറി ആംബുലന്‍സ് സൗകര്യത്തിനായി 1,26,000 രൂപ അനുവദിച്ചു. 12,50,000 രൂപ വിനിയോഗിച്ച ഗോട്ട് സാറ്റലൈറ്റ് പദ്ധതിയിലൂടെ നാലു മുതല്‍ ആറു മാസം വരെ പ്രായമുള്ള അഞ്ച് പെണ്ണാടുകളും ഒരു മുട്ടനാടും ഉള്‍പ്പെടുന്ന 50 യൂണിറ്റുകള്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കിയതിലൂടെ മലബാറി ഇനത്തില്‍പ്പെട്ട ആടുകളുടെ പ്രജനനം വര്‍ധിപ്പിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ആട് വളർത്തൽ സംരംഭമായി തുടുങ്ങുന്നവർ അറിയേണ്ട കാര്യങ്ങൾ

കറവയന്ത്രം വിതരണ പദ്ധതിയിലൂടെ മൂന്നു ലക്ഷം രൂപ വിനിയോഗിച്ച് ക്ഷീരകര്‍ഷകര്‍ക്ക് 12 യൂണിറ്റ് കറവയന്ത്രവും താറാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 6,06,000 രൂപ ചെലവഴിച്ച് 500 യൂണിറ്റിലായി 5000 താറാവ് കുഞ്ഞുങ്ങളുടെ പരിചരണംകുഞ്ഞുങ്ങളെയും വിതരണം ചെയ്തു. ചാണകക്കുഴി നിര്‍മാണം പദ്ധതിയിലൂടെ ശാസ്ത്രീയ മാലിന്യസംസ്‌ക്കരണത്തിന്റെ ഭാഗമായി ജൈവമാലിന്യങ്ങള്‍ വളമാക്കി മാറ്റുന്നതിനായി 6,87,500 രൂപ 55 യൂണിറ്റ് പദ്ധതി നിര്‍വഹണത്തിനായി വിനിയോഗിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: താറാവ് കുഞ്ഞുങ്ങളുടെ പരിചരണം​

കൂടാതെ, വ്യാവസായിക ആടുവളര്‍ത്തലിലൂടെ വീട്ടുമുറ്റത്തെ ആടുവളര്‍ത്തല്‍ വിപുലപ്പെടുത്തുന്നതിന് 13 പഞ്ചായത്തുകളിലായി 19 പെണ്ണാടും ഒരു ആണ് ആടും അടങ്ങുന്ന ഒരു യൂണിറ്റ് പദ്ധതിയും നടപ്പാക്കി. കര്‍ഷകര്‍ക്ക് പരിശീലനവും നല്‍കി. 13 ലക്ഷം രൂപ പദ്ധതിയിനത്തില്‍ വിനിയോഗിച്ചു. മൃഗസംരക്ഷണ മാതൃകാ പഞ്ചായത്ത് പദ്ധതി മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സമഗ്ര മൃഗസംരക്ഷണ പദ്ധതികള്‍ നടപ്പാക്കി. വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ അഞ്ച് ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ലാബുകളുടെ ശാക്തീകരണം പദ്ധതിയില്‍ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിന് 4,00,000 രൂപ അനുവദിച്ചു. പ്ലാന്‍ സ്‌കീം 2021-22 എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ട്രെയിനിംഗ് സംരംഭകത്വ വികസന പരിപാടിക്കായി റാന്നി ആര്‍എഎച്ച്സിക്ക് 50,000 രൂപയും വ്യാവസായിക ആടുവളര്‍ത്തല്‍ പരിശീലനത്തിന് ഡി-ഹാറ്റിന് ഒരു ലക്ഷം രൂപയും അനുവദിച്ചിരുന്നു. 

District Animal Husbandry Department with various schemes including doorstep veterinary service and night veterinary service. Night Emergency Veterinary Services Centers are functioning at the veterinary establishments in the eight blocks of the district to provide veterinary services to the farmers from 6 pm to 6 am.

ഫാമുകളുടെ സംരക്ഷണവും ശക്തിപ്പെടുത്തലും പദ്ധതി പ്രകാരം മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഫാമുകള്‍ ഉത്പാദന യൂണിറ്റുകളാക്കുകയും ഗുണനിലവാരമുള്ള കുഞ്ഞുങ്ങളെ പ്രദാനം ചെയ്യുന്നതിനുള്ള പ്രജനന കേന്ദ്രങ്ങളാക്കി ആധുനികവത്കരിക്കുകയും ചെയ്തു. ജില്ലയില്‍ നിരണത്ത് പ്രവര്‍ത്തിക്കുന്ന താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിന് പേരന്റഡ് സ്റ്റോക്ക്, തീറ്റപ്പുല്‍, പോഷക ദ്രവ്യങ്ങള്‍, മരുന്നുകള്‍, ജൈവവസ്തുക്കള്‍ എന്നിവ വാങ്ങുന്നതിനും പ്രവര്‍ത്തന ചെലവുകള്‍ക്കുമായി 1,20,89,904 രൂപ വകയിരുത്തി നല്‍കി.

മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പുനസംഘടനയും, ശാക്തീകരണവും പദ്ധതിയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1,68,500 രൂപ അനുവദിച്ചു. എന്‍എല്‍എം ഗ്രാമീണ ആടുവളര്‍ത്തല്‍ പദ്ധതി (ജനറല്‍) പദ്ധതിയിനത്തില്‍ 31 യൂണിറ്റിന് 23,76,000 രൂപയും പ്രത്യേക കേന്ദ്ര സഹായത്തോടെയുള്ള പട്ടികജാതി ഉപ പദ്ധതിയിനത്തില്‍ 15 യൂണിറ്റിന് 8,91,000 രൂപയും വിനിയോഗിച്ചു. അനിമല്‍ റിസോഴ്സ് ഡെവലപ്മെന്റ് പദ്ധതിപ്രകാരം കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന അപേക്ഷകര്‍ക്ക് പലിശ തിരിച്ചു നല്‍കുന്ന പദ്ധതിയിനത്തില്‍ 6,91,951രൂപയും അനിമല്‍ റിസോഴ്സ് ഡെവലപ്മെന്റ് പദ്ധതി പ്രകാരം പോത്തുകുട്ടി വിതരണ പദ്ധതിയിനത്തില്‍ 2,00,000 രൂപയും വന്ധ്യതാ നിവാരണ പദ്ധതിയിനത്തില്‍ 15 യൂണിറ്റിന് 1,50,000 രൂപയും അനുവദിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ വൈദ്യുതി നിരക്കിൽ വർധനവ്; പുതുക്കിയ നിരക്ക് അറിയാം

English Summary: Department of Animal Welfare with Homestead Veterinary Services
Published on: 27 June 2022, 06:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now