നമ്മളെല്ലാവരും മക്കളുടെ സുരക്ഷയ്ക്ക് വേണ്ടി പണം സൂക്ഷിച്ച് വയ്ക്കുന്നവർ ആയിരിക്കും. അവരുടെ വിദ്യാഭ്യാസത്തിനോ ഭാവി കാര്യങ്ങൾക്കോ ആ പണം എടുക്കാം എന്നാൽ പലപ്പോഴും ഇത്തരത്തിൽ ഉണ്ടാക്കുന്ന ഒരു സമ്പാദ്യം വേറെ എന്തെങ്കിലും ഒരു ആവശ്യത്തിനായിരിക്കും എടുക്കുക. അതുകൊണ്ട് തന്നെ അതുകൊണ്ട് വലിയ ഉപകാരം ഉണ്ടാകുകയും ഇല്ല. എന്നാൽ പെൺകുട്ടികളുടെ പഠനത്തിനും വിവാഹ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കാവുന്ന രീതിയിൽ വളരെ കുറഞ്ഞ ഒരു പ്രതിമാസ നിക്ഷേപത്തിലൂടെ എങ്ങിനെ വലിയ ഒരു തുക ഭാവിയിൽ നേടാമെന്നാണ് ഇവിടെ പറയുന്നത്. അതിന്റെ പേരാണ് സുകന്യ സമൃദ്ധി യോജന. ഇതൊരു കേന്ദ്ര സർക്കാർ പദ്ധതിയാണ്.
എന്താണ് സുകന്യ സമൃദ്ധി യോജന?
പെണ്‍കുട്ടികള്‍ക്കായുള്ള ഡിപ്പോസിറ്റ് സ്കീം ആണ് സുകന്യ സമൃദ്ധി യോജന. ബേട്ടി ബച്ചാവോ ബേട്ടി പഡാവോ എന്ന പരിപാടി 8.1% പലിശ നിരക്ക് പെണ്‍കുട്ടികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. പദ്ധതി തുടങ്ങിയതിന് ശേഷം 1.8 ലക്ഷം അക്കൌണ്ടുകള്‍ ആണ് ഇതിനോടകം തുറന്നത്. ഇന്‍കം ടാക്സ് ഇല്ല എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മകൾക്കുവേണ്ടി സമ്പാദിക്കുക “ബേട്ടി ബചാവോ, ബേട്ടി പടാവൊ” യുടെ തുടർച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം എന്ന പേരിൽ ഒരു ചെറുകിട സമ്പാദ്യ പദ്ധതിആവിഷ്കരിച്ചത്. പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ഭാവി ആവശ്യങ്ങളെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.
250 രൂപ വീതമാണ് അടയ്‌ക്കേണ്ടത്. ഒരോ സാമ്പത്തിക വര്‍ഷവും പരമാവധി നിക്ഷേപിക്കാവുന്ന തുക 1.50 ലക്ഷം രൂപയാണ്. രക്ഷാകര്‍ത്താവിന് അല്ലെങ്കിൽ ഒരു ഫാമിലിയിൽ നിന്ന് അല്ലെങ്കിൽ ലീഗൽ ഗാർഡിയൻ എന്നിവർക്ക് നിക്ഷേപം നടത്താനായി സാധിക്കും. ഒരാൾക്ക് രണ്ട് പെൺകുട്ടികൾക്കായി ഈ രീതിയിൽ നിക്ഷേപം ആരംഭിക്കാവുന്നതാണ്. അക്കൗണ്ട് തുടങ്ങി 14 വര്‍ഷംവരെ നിക്ഷേപം നടത്തിയാല്‍ മതി. 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തുകയും പലിശയും തിരികെ ലഭിക്കും. പെൺകുട്ടി ജനിച്ച് 10 വയസ്സിനുള്ളിൽ നിക്ഷേപം ആരംഭിച്ചിരിക്കണം.
പെണ്‍കുട്ടിയുടെ വിവാഹസമയത്ത് ഈ അക്കൗണ്ട് ക്ലോസ് ചെയ്യാം. അക്കൗണ്ട് തുറക്കാന്‍ വേണ്ടി അടുത്തുള്ള പോസ്റ്റ്ഓഫീസിൽ പോയി അക്കൗണ്ട് എടുക്കാം. എടുക്കാൻ രക്ഷകര്‍ത്താവിന്‍റെ 3 ഫോട്ടോയും ആധാര്‍ കാര്‍ഡും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയ്ക്ക് ഒപ്പം നല്‍കണം.
ബന്ധപ്പെട്ട വാർത്തകൾ
സുരക്ഷിതമായ ഭാവിയിലേക്കുള്ള മികച്ച ഇന്ത്യൻ സർക്കാർ പദ്ധതികൾ:
സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ഓപ്പൺ ചെയ്താൽ ഗുണങ്ങളേറെ?