Updated on: 28 January, 2024 9:21 PM IST
ക്ഷീര വികസന വകുപ്പ് മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2024 ഫെബ്രുവരി മാസത്തിൽ ഇടുക്കി അണക്കരയിൽ നടത്തുന്ന 2023-24 വർഷത്തെ സംസ്ഥാന ക്ഷീര സംഗമം “പടവ് 2024”നോടനുബന്ധിച്ച് ക്ഷീര മേഖലയിലെ മാധ്യമ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുന്നതിന് മാധ്യമ പ്രവർത്തകരുടെ സൃഷ്ടികൾക്ക് പുരസ്കാരങ്ങൾ നൽകുന്നു.

ക്ഷീര വികസനവുമായി ബന്ധപ്പെട്ട് മികച്ച പത്ര റിപ്പോർട്ട്, മികച്ച പത്ര ഫീച്ചർ, മികച്ച ഫീച്ചർ / ലേഖനം (കാർഷിക മാസികകൾ), മികച്ച പുസ്തകം (ക്ഷീര മേഖല), മികച്ച ശ്രവ്യ മാധ്യമ ഫീച്ചർ, മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ട്, മികച്ച ദൃശ്യ മാധ്യമ ഫീച്ചർ, മികച്ച ദൃശ്യ മാധ്യമ ഡോക്യുമെന്ററി / മാഗസിൻ പ്രോഗ്രാം, മികച്ച ഫോട്ടോഗ്രാഫ് (“ക്ഷീരമേഖല കരുതലിന്റെ സ്നേഹസ്പർശംഎന്ന വിഷയത്തിൽ) എന്നീ വിഭാഗങ്ങളിലാണ് അവാർഡ്.

ക്ഷീര വികസന വകുപ്പ് ഉദ്യോഗാർഥികൾക്ക് മികച്ച ഫീച്ചർ - ദിനപ്പത്രം, ആനുകാലികം, മികച്ച ഫോട്ടോഗ്രാഫ് (“ക്ഷീരമേഖല കരുതലിന്റെ സ്നേഹസ്പർശംഎന്ന വിഷയത്തിൽ) എന്നിവയിൽ അവാർഡ് നൽകും. 2023 ജനുവരി 1 മുതൽ 2023 ഡിസംബർ 31 വരെയുള്ള കാലയളവിൽ പ്രസിദ്ധപ്പെടുത്തിയതായിരിക്കണം. മത്സരം സംബന്ധിച്ചുള്ള നിബന്ധനകളും അപേക്ഷാഫോറത്തിന്റെ മാതൃകയും www.dairydevelopment.kerala.gov.in ൽ ലഭ്യമാണ്.

വിജയികൾക്ക് 25,000 രൂപ ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും നൽകും. അപേക്ഷകൾ ഫെബ്രുവരി 12ന് വൈകിട്ട് 5നകം ലഭിക്കണം. അപേക്ഷകൾ അയക്കേണ്ട വിലാസം: ജോയിന്റ് ഡയറക്ടർ (സ്റ്റേറ്റ് ഡയറി ലാബ്), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം പി. ഒ., തിരുവനന്തപുരം – 695004. ഫോൺ: 9495818683 / 9995240861 / 9446467244.

English Summary: Dept of Dairy Development has invited applications for Media Awards
Published on: 28 January 2024, 09:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now