തദ്ദേശീയ പശുക്കളുടെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കാൻ സർവകലാശാലകളിലും കോളേജുകളിലും ‘കാമധേനു ചെയർ’ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ. കൃഷി, ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണവും ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്.
രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ ഡോ. വല്ലഭ്ഭായ് കതിരിയ മുന്നോട്ടുവെച്ച ഈ ആശയം നടപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീസഞ്ജയ് ധോത്രെ രാജ്യത്തെ വൈസ് ചാൻസലർമാരോട് ആഹ്വാനം ചെയ്തു.
‘സർവകലാശാലകളിലെയും കോളേജുകളിലെയും കാമധേനു ചെയർ’ എന്ന വിഷയത്തിൽ യു.ജി.സി, എ.ഐ.സി.ടി.ഇ., എ.ഐ.യു. എന്നിവയുമായി സഹകരിച്ച് രാഷ്ട്രീയ കാമധേനു ആയോഗ് നടത്തിയ വെബിനാറിലാണ് മന്ത്രിയുടെ നിർദേശം.